അക്ഷരശ്ലോകം
നിബന്ധനകൾആദ്യം ചൊല്ലുന്ന ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലെ ആദ്യ അക്ഷരം കൊണ്ട് അടുത്തയാൾ ശ്ലോകം ചൊല്ലണം എന്നതാണ് നിബന്ധന. വൃത്ത നിബന്ധനയുള്ള സദസ്സുകളും എകാക്ഷര സദസ്സുകളും ഉണ്ട്. അനുഷ്ടുപ്പ് വൃത്തത്തിലുള്ള ശ്ലോകങ്ങൾ സ്വീകാര്യമല്ല. അക്ഷരം കിട്ടിയ ശേഷം അതിനൊപ്പിച്ച് നിമിഷശ്ലോകം ഉണ്ടാക്കി ചൊല്ലാവുന്നതാണ്. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൊച്ചുണ്ണി തമ്പുരാൻ മുതലായവർക്ക് ഇങ്ങനെ ചൊല്ലാൻ കഴിയുമായിരുന്നു. ഋ ഖ ഘ ങ ഛ ഝ ട ഠ ഡ ഢ ണ ഥ ഷ ള ഴ റ എന്നീ അക്ഷരങ്ങൾ കേരളത്തിൽ ഉടനീളം വർജ്യമായി കണക്കാക്കപ്പെടുന്നു. ഞ ഫ എന്നീ അക്ഷരങ്ങൾ ചില സ്ഥലങ്ങളിൽ സ്വീകാര്യവും ചില സ്ഥലങ്ങളിൽ വർജ്യവുമാണ്. വർജ്യാക്ഷരം കിട്ടിയാൽ അതിനുശേഷം ആദ്യം കാണുന്ന സ്വീകാര്യ അക്ഷരത്തിൽ ശ്ലോകം ചൊല്ലുക എന്നതാണു സാധാരണ രീതി. സാധാരണ മത്സരങ്ങളിൽ മൂന്നു പ്രാവശ്യം ശ്ലോകം ചൊല്ലാതിരുന്നാൽ മത്സരത്തിൽ നിന്നു പുറത്താകും. ഏകാക്ഷരമത്സരങ്ങളിൽ ഒരു ചാൻസ് വിട്ടാൽ പുറത്താകും. കിട്ടിയ അക്ഷരത്തിൽ ശ്ലോകം ചൊല്ലാതിരിക്കുന്നതിനെ അച്ചുമൂളൽ എന്നു പറയുന്നു. അച്ചുമൂളാതെ അവസാനം വരെ ചൊല്ലുന്ന ആളാണ് ജയിക്കുക. അവതരണ മത്സരങ്ങളിൽ സാഹിത്യമൂല്യം അവതരണഭംഗി മുതലായവ അളന്നു മാർക്കിടും. മാർക്കു കൂടുതൽ കിട്ടുന്നവരാണ് അവയിൽ ജയിക്കുക. ഒരേ അക്ഷരം തന്നെ വീണ്ടും വീണ്ടും കൊടുത്തു പിൻഗാമിയെ തോല്പിക്കുന്ന രീതി പണ്ട് പ്രചാരത്തിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതു മിക്കവാറും എല്ലാ മത്സരങ്ങളിലും നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു. അവലംബം
|
Portal di Ensiklopedia Dunia