അഖ്‌തർ ബീഗം
ബീഗം അഖ്തർ എന്ന പേരിൽ അറിയപ്പെടുന്ന അഖ്താറിഭായ് ഫൈസാബാദി ഒരു ഹിന്ദുസ്ഥാനി സംഗീതജ്ഞയായിരുന്നു. ഗസലുകളുടെ രാജ്ഞി എന്ന് അറിയപ്പെട്ടു. ജീവിതരേഖ1914 ഒക്ടോബർ 7-ന് കൽക്കത്തയിൽ ജനിച്ചു.[3] ഠുമ്രി ശൈലിയിലുള്ള ഗാനങ്ങൾ ആലപിക്കുന്നതിൽ പ്രസിദ്ധയാണിവർ. കർണാടക സംഗീതത്തിലെ പദങ്ങളോടു ഭാവസാദൃശ്യമുള്ള പ്രേമഗാനങ്ങളാണ് ഠുമ്രി. ഗസൽ, ദാദ്ര മുതലായ സംഗീതശൈലികളിലും ഇവർ പ്രാഗല്ഭ്യം നേടിയിട്ടുണ്ട്. തുമ്രിയുടെ ശാഖകളായ 'പഞ്ചാബ്', 'പൂരബ്' എന്നീ ശൈലികളിൽ ഇവർക്ക് ഒരുപോലെ പ്രാവീണ്യമുണ്ട്. ഉസ്താദ് വഹീദ്ഖാൻ, ഉസ്താദ് മൊഹമ്മദ്ഖാൻ എന്നീ സംഗീതവിദ്വാൻമാരിൽ നിന്ന് ക്ളാസിക്കൽ സംഗീതത്തിൽ വൈദഗ്ദ്ധ്യം നേടിയെങ്കിലും ഇവരുടെ ശ്രദ്ധ കാലക്രമത്തിൽ ലളിത-ശാസ്ത്രീയ മേഖലകളിലേക്കു തിരിഞ്ഞു. കേവലശൃംഗാരത്തിൽ നിന്നും ഭക്തി മാധുര്യത്തിലേക്ക് തുമ്രിയെ ഉയർത്തിക്കൊണ്ടുവന്ന പ്രമുഖ ഗായകരിൽ ഒരാളാണ് അഖ്തർ ബീഗം[4]. ബീഗത്തിന്റെ ഗാനങ്ങൾ പകർത്തിയിട്ടുള്ള മുന്നൂറിലധികം ഗ്രാമഫോൺ റെക്കാർഡുകളുണ്ട്. ഏതാനും ചലച്ചിത്രങ്ങളിൽ പിന്നണിഗായികയായിട്ടുള്ള ബീഗം ഒരു ചലച്ചിത്രതാരംകൂടിയായിരുന്നു. ലഖ്നൗവിൽ അഭിഭാഷകനായ തുഷ്ടിയാക് അഹമ്മദ് ആണ് ഇവരുടെ ഭർത്താവ്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലൈറ്റ് ക്ളാസിക്കൽ മ്യൂസിക് എന്ന സ്ഥാപനം ആരംഭിച്ചത് അഖ്തർ ബീഗമാണ്. തിരുവനന്തപുരത്തെ ബാലരാമപുരത്തായിരുന്നു ബീഗത്തിന്റെ അവസാന കച്ചേരി. കച്ചേരിക്കിടെ ശബ്ദം ഇടറി കച്ചേരി അവസാനിപ്പിച്ച അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സുഹൃത്തായ നിലം ഗാമഡിയയുടെ ക്ഷണം സ്വീകരിച്ച് അഹമ്മദാബാദിലേക്കു പോയി. അവിടെ ആശുപത്രിയിൽ 1974 ഒക്ടോബർ 30-ന് അന്തരിച്ചു. പുരസ്കാരങ്ങൾ
ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia