അതെർട്ടൺ, അമേരിക്കൻ ഐക്യനാടുകളിലെകാലിഫോർണിയ സംസ്ഥാനത്തെ, സാൻ മറ്റിയോ കൗണ്ടിയിലുള്ള ഒരു സംയോജിത നഗരമാണ്. ഈ നഗരത്തിലെ ജനസംഖ്യ 2013 ലെ കണക്കുകൾ പ്രകാരം 7,159 ആയിരുന്നു. 2,500 നും 9,999 നും ഇടയിൽ ജനസംഖ്യയുള്ള യുഎസ് പട്ടണങ്ങളിൽ ഏറ്റവും കൂടുതൽ ആളോഹരി വരുമാനമുള്ള രാജ്യമായി ആതർട്ടൺ സ്ഥാനം നേടി. [10] ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ചെലവേറിയ ZIP കോഡായി റാങ്ക് ചെയ്യപ്പെടുന്നു.[11][12][13]
ചരിത്രം
1866-ൽ അതെർട്ടൺ, ഫെയർ ഓക്സ് എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. മെൻലോ പാർക്കിൻറെ വടക്കുഭാഗത്തുള്ള വലിയ എസ്റ്റേറ്റുകളുടെ സൗകര്യാർത്ഥം, സാൻ ഫ്രാൻസിസ്കോക്കുംസാൻ ജോസ്സിനും ഇടയിലുള്ള സതേൺ പസഫിക് റെയിൽവേയുടെ കാലിഫോർണിയ തീരദേശത്തെ ഫ്ലാഗ് സ്റ്റോപ്പായിരുന്നു അക്കാലത്ത് ഇത്. മുഴുവൻ പ്രദേശവും മെൻലോ പാർക്ക് എന്നായിരുന്നു അക്കാലത്ത് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ സാൻ മറ്റിയോ കൌണ്ടിയിലുൾപ്പെട്ടിരിക്കുന്ന റാഞ്ചോ ഡി ലാസ് പൽഗാസിൻറെ ഭാഗമായിരുന്നു ഇതിൻറെ ഭൂരിഭാഗവും അന്ന്. 1874 ലും 1911 ലും ഉൾപ്പെടെ ഫെയർ ഓക്സ് സംയോജിപ്പിക്കാനുള്ള നിരവധി ശ്രമങ്ങൾ നടന്നിരുന്നു.