അഫോൺസോ ഡി അൽബുക്കർക്ക്
അഫോൺസോ ഡി അൽബുക്കർക്ക്, ഡ്യൂക്ക് ഓഫ് ഗോവ (ജീവിതകാലം c. 1453 - 16 ഡിസംബർ 1515) ഒരു പോർച്ചുഗീസ് ജനറൽ, ഒരു മഹാനായ ജേതാവ്,[1][2][3] ഒരു രാഷ്ട്രതന്ത്രജ്ഞൻ, ഒരു സാമ്രാജ്യ ശിൽപ്പി[4] എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു. ഒരു പോർച്ചുഗീസ് ഏഷ്യൻ സാമ്രാജ്യം സ്ഥാപിച്ചുകൊണ്ട് ക്രിസ്തുമതത്തെ പ്രചരിപ്പിക്കുന്നതിനും സുഗന്ധവ്യഞ്ജന വ്യാപാരം ഉറപ്പിക്കുന്നതിനും ഇസ്ലാമിനെതിരേ പോരാടുന്നതിനുമുള്ള ഒരു ത്രിതല പോർച്ചുഗീസ് ബൃഹത് പദ്ധതി അൽഫോൻസോ വികസിപ്പിക്കുകയുണ്ടായി.[5] ഗോവ ദ്വീപിനെ പിടിച്ചടക്കിയ അദ്ദേഹം, പേർഷ്യൻ ഗൾഫിലേയ്ക്കു കടന്നാക്രമണം നടത്തിയ ആദ്യ നവോത്ഥാനകാല യൂറോപ്യനും ചെങ്കടലിലേയ്ക്ക് യൂറോപ്യൻ കപ്പൽപ്പടയെ നയിച്ച ആദ്യ യൂറോപ്യനുമായിരുന്നു.[6] പൂർവ്വേഷ്യ, മദ്ധ്യപൂർവേഷ്യ, കിഴക്കൻ ഓഷ്യാനിയയിലെ സുഗന്ധ വ്യഞ്ജന പാതകൾ തുടങ്ങിയവയിൽ ഒരു പോർച്ചുഗീസ് സാമ്രാജ്യത്തെ പ്രതിഷ്ടിക്കുന്നതിനും സംരക്ഷിക്കുന്നതിനും അതീവ നിർണ്ണായകമായിരുന്നു അദ്ദേഹത്തിന്റെ സൈനികവും ഭരണപരവുമായ പ്രവർത്തനങ്ങൾ.[7] ആദ്യകാലം1453 ൽ ലിസ്ബണിനടുത്തുള്ള അൽഹന്ദ്രയിലാണ് അഫോൻസോ ഡി അൽബുക്കർക് ജനിച്ചത്.[8] വിലാ വെർഡെ ഡോസ് ഫ്രാങ്കോസിലെ പ്രഭുവായിരുന്ന ഗോൺസാലോ ഡി അൽബുക്കർക്ക്, അദ്ദേഹത്തിന്റെ പത്നി ഡോണ ലിയോനോർ ഡി മെനെസെസ് എന്നിവരുടെ രണ്ടാമത്തെ പുത്രനായിരുന്നു അദ്ദേഹം. രാജസഭയിൽ ഒരു പ്രധാന പദവി വഹിച്ചിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ ഒരു അവിഹിത വംശപാരമ്പര്യം പോർച്ചുഗീസ് രാജവാഴ്ചയുമായി അദ്ദേഹത്തെ ബന്ധിപ്പിച്ചിരുന്നു. പോർച്ചുഗലിലെ അഫോൺസോ അഞ്ചാമന്റെ കൊട്ടാരത്തിൽ ഗണിതശാസ്ത്രത്തിലും ലാറ്റിൻ ഭാഷയിലും വിദ്യാഭ്യാസം നേടിയ അദ്ദേഹം അവിടെ പോർച്ചുഗലിലെ ഭാവി രാജാവായിരുന്ന ജോൺ രണ്ടാമൻ രാജാവുമായി ചങ്ങാത്തത്തിലായി.[9] അവലംബം
|
Portal di Ensiklopedia Dunia