അമരാവതി ജില്ലമഹാരാഷ്ട്ര സംസ്ഥാനത്തിലെ വിദർഭ പ്രദേശത്തെ ഒരു ജില്ലയാണ് അമരാവതി ജില്ല(മറാഠി ഉച്ചാരണം: [əmɾaːʋət̪iː]). അമരാവതി ഡിവിഷന്റെ ഭരണപരമായ ആസ്ഥാനം ഈ ജില്ലയിലാണ്. 20°32' നും 21°46' വടക്കൻ അക്ഷാംശങ്ങൾക്കും 76°37', 78°27' കിഴക്കൻ രേഖാംശത്തിനും ഇടയിലാണ് അമരാവതി ജില്ല സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ വിസ്തീർണ്ണം 12,235 ച.കി.മീ. ആണ്. ജില്ലയ്ക്ക് വടക്ക് മധ്യപ്രദേശ് സംസ്ഥാനത്തെ ബേതുൽ ജില്ലയും വടക്ക് കിഴക്ക് നാഗ്പൂർ ജില്ലയും മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയും തെക്ക് ഭാഗത്ത് യവത്മാൽ, തെക്ക് പടിഞ്ഞാറ് വാഷിം കൂടാതെ പടിഞ്ഞാറ് അകോല, ബുൽധാന എന്നീ ജില്ലകളുമായും അതിർത്തികളുണ്ട്.[1] ചരിത്രം1853-ൽ, ഹൈദരാബാദ് നൈസാമുമായുള്ള ഉടമ്പടിയെത്തുടർന്ന്, ബെരാർ പ്രവിശ്യയുടെ ഭാഗമായ അമരാവതി ജില്ലയുടെ ഇന്നത്തെ പ്രദേശം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നൽകി. കമ്പനി പ്രവിശ്യയുടെ ഭരണം ഏറ്റെടുത്ത ശേഷം അത് രണ്ട് ജില്ലകളായി വിഭജിച്ചു. ജില്ലയുടെ ഇപ്പോഴത്തെ പ്രദേശം ബുൽധാന ആസ്ഥാനമാക്കി നോർത്ത് ബെരാർ ജില്ലയുടെ ഭാഗമായി. പിന്നീട്, പ്രവിശ്യ പുനഃസംഘടിപ്പിക്കപ്പെടുകയും അമരാവതി ആസ്ഥാനമായി ഇന്നത്തെ ജില്ലയുടെ പ്രദേശം ഈസ്റ്റ് ബെരാർ ജില്ലയുടെ ഭാഗമായി മാറുകയും ചെയ്തു. 1864-ൽ യവത്മാൽ ജില്ല (ആദ്യം തെക്കുകിഴക്കൻ ബെരാർ ജില്ല എന്നും പിന്നീട് വുൺ ജില്ല എന്നും അറിയപ്പെട്ടിരുന്നു) വേർപിരിഞ്ഞു. 1867-ൽ, എല്ലിച്പൂർ ജില്ല വേർപെടുത്തി, എന്നാൽ 1905 ഓഗസ്റ്റിൽ, മുഴുവൻ പ്രവിശ്യയും ആറ് ജില്ലകളായി പുനഃസംഘടിപ്പിച്ചപ്പോൾ, അത് വീണ്ടും ജില്ലയിൽ ലയിച്ചു. 1903-ൽ ഇത് പുതുതായി രൂപീകരിച്ച സെൻട്രൽ പ്രവിശ്യകളുടെയും ബെരാറിൻ്റെയും ഭാഗമായി. 1956-ൽ അമരാവതി ജില്ല ബോംബെ സംസ്ഥാനത്തിൻ്റെ ഭാഗമാവുകയും 1960-ൽ അതിന്റെ വിഭജനത്തിന് ശേഷം മഹാരാഷ്ട്ര സംസ്ഥാനത്തിൻ്റെ ഭാഗമാവുകയും ചെയ്തു.[2][3] അവലംബം
|
Portal di Ensiklopedia Dunia