അമ്പെയ്ത്ത്![]() ![]() അമ്പും വില്ലും ഉപയോഗിക്കുന്ന ഒരു കലയും, കഴിവും, കായികവിനോദവുമാണ് അമ്പെയ്ത് അഥവാ ആർച്ചറി എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ അമ്പെയ്ത് വേട്ടക്കാണ് ഉപയോഗിച്ചിരുന്നത്. കൂടാതെ യുദ്ധത്തിൽ എതിരാളികളെ കീഴടക്കുന്നതിനും അമ്പെയ്ത് ഉപയോഗിച്ചിരുന്നു. അമ്പെയ്ത്ത് പരിശീലിക്കുന്ന ഒരാളെ അമ്പെയ്തുകാരൻ അഥവാ ആർച്ചർ എന്നു പറയുന്നു. വില്ലാളി എന്നും പറയാറുണ്ട്. ഇംഗ്ലീഷിൽ അമ്പെയ്തിൽ വളരെയധികം പ്രാവീണ്യമുള്ളയാളെ ടോക്സോഫിലിറ്റ് ( "toxophilite.") എന്നു പറയുന്നു. തരങ്ങൾഅമ്പെയ്തുകൾ പലവിധത്തിലുണ്ട്. അവയിൽ ചിലത് താഴെപ്പറയുന്നു. ടാർജറ്റ് ആർച്ചറി![]() ഒരു പ്രത്യേക ദൂരത്തിൽ വച്ചിരിക്കുന്ന വസ്തുവിലോ, ലക്ഷ്യത്തിലോ കൃത്യതയോടെ അമ്പെയ്തുകൊള്ളിക്കുന്ന രീതിയാണ് ഇത്. ഇത് ഒരു ഒളിമ്പിക്സ് ഇനമാണ്. ഇത് അന്താരാഷ്ട്രതലത്തിൽ നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര ആർച്ചറി ഫെഡറേഷൻ ആണ്. ഫീൽഡ് ആർച്ചറിഒരു പ്രത്യേക ദൂരമോ പരിധിയോ ഇല്ലാതെ വ്യത്യസ്തലക്ഷ്യങ്ങളെ അമ്പെയ്ത് വീഴ്തുന്ന രീതിയിലുള്ള മത്സരങ്ങളാണ് ഫീൽഡ് ആർച്ചറി വിഭാഗത്തിൽ പെടുന്നത്.
ക്ലൌട്ട് ആർച്ചറി
ചിത്രശാല
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Archery. Archery ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ |
Portal di Ensiklopedia Dunia