അമ്മ മക്കൾ മുന്നേറ്റ കഴകം
പാർട്ടിയുടെ ആസ്ഥാനം പുരട്ചി തലൈവി അമ്മ മാളിഗൈ എന്നാണ് അറിയപ്പെടുന്നത്, അത് ചെന്നൈയിലെ റോയപ്പേട്ടയിലെ വെസ്റ്റ്കോട്ട് സലായിലാണ് സ്ഥിതി ചെയ്യുന്നത്. ചരിത്രം2017 ഡിസംബറിൽ ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച ദിനകരൻ 40,707 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് തമിഴ്‌നാട്ടിൽ ഉപതിരഞ്ഞെടുപ്പ് വിജയിക്കുന്ന ആദ്യ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മാറി.[4] 18 വർഷത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു ഭരണകക്ഷി ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്.[5][6] ആർകെ നഗർ ഉപതെരഞ്ഞെടുപ്പിനെത്തുടർന്ന്, 2018 മാർച്ച് 15 ന് മധുരയിൽ നടന്ന ഒരു പൊതുയോഗത്തിൽ ടിടിവി ദിനകരൻ പാർട്ടി പതാകയും "അമ്മ മക്കൾ മുന്നേറ്റ കഴകം" എന്ന പേരും പ്രഖ്യാപിച്ചു.[7] എഐഎഡിഎംകെയിൽ നിന്ന് വേർപിരിഞ്ഞ ഒരു വിഭാഗമായാണ് ഇത് രൂപീകരിച്ചത്. 2019 ഫെബ്രുവരിയിൽ, നടൻ രഞ്ജിത്ത്, പിഎംകെയിലെ തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് എഎംഎംകെയിൽ ചേർന്ന് എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേരാനുള്ള പിഎംകെയുടെ തീരുമാനത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.[8] മാർച്ച് 28ന് എഎംഎംകെക്ക് സമ്മാനപ്പെട്ടി ചിഹ്നം ലഭിച്ചു.[9] പാർട്ടി പതാകപാർട്ടി പതാക മുകളിൽ കറുപ്പും താഴെ ചുവപ്പും നടുവിൽ വെള്ളയും നിറത്തോട് കൂടിയതും തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ പുഞ്ചിരിക്കുന്ന ചിത്രം നടുവിൽ ഉള്ളതുമാണ്.[10][11] അവലംബം
|
Portal di Ensiklopedia Dunia