അമ്മ (ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["
കഥാംശം[3]ലക്ഷ്മിയമ്മ സാമാന്യം ഭേദപ്പെട്ട ഒരു ഗ്രാമീണ കർഷകന്റെ ഭാര്യ. അവരുടെ രണ്ടു് മക്കൾ വേണുവും ശാരദയും. വിധിയുടെ ക്രൂരകരങ്ങൾ ലക്ഷ്മിയമ്മയെ വിധവയാക്കി. തന്റെ ഭർത്താവിന്റെ അന്തിമാഭാലാഷം വേണുവിനെ ഉന്നത വിദ്യാഭ്യാസത്തിനയയ്ക്കണമെന്നതായിരുന്നു. അതു് അവർ സാധിച്ചു. കടം വാങ്ങിയും കടുത്ത യാതനയിൽ കൂടിയും വേണുവിനെ മദ്രാസിലയച്ചു് ബിരുദധാരിയാക്കി. വേണു മടങ്ങിയെത്തി. ബിരുദത്തോടൊപ്പം സതീർത്ഥ്യയും സമ്പന്നനായ ഒരു ഡോക്ടറുടെ ഏക സന്താനവുമായ രാധയുടെ പ്രേമവും അയാൾ സമ്പാദിച്ചിരുന്നു. പണക്കാരിയായ ഒരു പരിഷ്കൃത വനിതയുമായുള്ള മകന്റെ ബന്ധം ലക്ഷ്മിയമ്മ ഇഷ്ടപ്പെട്ടില്ല. തർക്കങ്ങൾക്കു ശേഷം അമ്മ മകന്റെ അഭിലാഷത്തിനു സമ്മതം മൂളി. ആ സാധ്വി പട്ടണത്തിൽ ചെന്നു് ഡോക്ടറെ കണ്ടു് വിവരം അറിയിച്ചു. കോപാകുലനായ ഡോക്ടർ അവരെ അപമാനിച്ചാട്ടിപ്പായിച്ചു. പ്രണയപരവശയായ രാധ അച്ഛനെ ഉപേക്ഷിച്ചു് കാമുകനോടൊപ്പം വീടുവിട്ടു. മകന്റെ വിവാഹച്ചിലവിനു് ലക്ഷ്മിയമ്മ പണമുണ്ടാക്കിയതു് ജന്മിയായ കർത്താവിൽ നിന്നു കടം വാങ്ങിയാണു്. വേണുവിനു് മദ്രാസിൽ ഒരു ബാങ്കിന്റെ അക്കൗണ്ടന്റായി ജോലി കിട്ടി. പ്രിയനെ പിരിഞ്ഞ രാധയ്ക്കു് ഗ്രാമജിതം മടുത്തു. അധികം താമസിയാതെ അവളും വേണുവിനോടൊത്തു ജീവിക്കുവാൻ മദ്രാസിലേക്കു പോയി. അതോടെ അവളുടെ അമിതോല്ലാസജീവിതതൃഷ്ണയും വളർന്നു. അമ്മയ്ക്കയക്കേണ്ട പണം ആർഭാടങ്ങൾക്കായി വേണു ചെലവിടേണ്ടി വന്നു. കടം വീടാനാവാത്ത ലക്ഷ്മിയമ്മയുടെ വീടും പുരയിടവും കർത്താവു് ജപ്തി ചെയ്തു. മറ്റു വഴി കാണാഞ്ഞു് അമ്മയും മകൾ ശാരദയും മദ്രാസിലെത്തി വേണുവിന്റെ കൂടെ താമസമാക്കി. നിറം മാറിയ രാധയുടെ ഭാവം കണ്ടു് വേണുവിനോടുപോലും പറയാതെ അവർ അവിടവും വിട്ടുപോയി. ഒരു സ്നേഹിതനിൽ നിന്നും രാധയുടെ പെരുമാറ്റത്തെപ്പറ്റി അറിഞ്ഞ വേണു മാതാവിനെ തേടി നടന്നു. പക്ഷെ കണ്ടുകിട്ടിയില്ല. ഈ സന്ദർഭത്തിൽ ഭാര്യയുടെ ധൂർത്തിനായി ബാങ്കിൽ നിന്നും എടുത്തു മറിച്ച മൂവായിരം രൂപയ്ക്കായി വേണു പിടിക്കപ്പെട്ടു. രാധ സ്വപിതാവിനെ സമീപിച്ചെങ്കിലും അയാൾ കനിവു് കാട്ടിയില്ല. ഒരു കാറപകടത്തിൽ പെട്ടു് കാറുടമയുടെ സംരക്ഷണയിൽ കഴിയേണ്ടിവന്ന ലക്ഷ്മിഅമ്മ വേണുവിനെ അറസ്റ്റു് ചെയ്ത വിവരം അറിഞ്ഞു. ആതിഥേയന്റെ സേഫിൽ നിന്നും ആ തുക മോഷ്ടിക്കുവാൻ പുത്രസ്നേഹം അവരെ പ്രേരിപ്പിച്ചു. പണം തിരിച്ചു കിട്ടിയപ്പോൾ വേണു മോചിതനായി. പക്ഷെ അപഹരണത്തിനു് ലക്ഷ്മിയമ്മ സ്റ്റേഷനിലും. ശാരദയിൽ അനുരക്തനായിക്കഴിഞ്ഞിരുന്ന ഗൃഹനാഥന്റെ മകൻ മോഹനൻ താനാണു് പണം എടുത്തതെന്നു കള്ളവും പറഞ്ഞു് ലക്ഷ്മിയമ്മയേയും ശാരദയേയും സംശയത്തിൽ നിന്നു രക്ഷിക്കുന്നു. വേണു അമ്മയെ കാണാൻ ജയിലിൽ എത്തുന്നു. മകന്റെ സമീപത്തേക്കു് ഓടിയടുക്കുന്ന അമ്മയുടെ മുറിവു് പറ്റിയിരിക്കുന്ന തല വീണ്ടും ജയിലഴിയിൽ തട്ടി അവർ താഴെ വീണു് പിടഞ്ഞു് മരിക്കുന്നു. പശ്ചാത്താപവിവശയായ രാധ പിതാവുമൊത്തു് പട്ടടയിൽ ഓടിയെത്തുന്നു. വേണു അവളെ ഭത്സിക്കന്നുണ്ടെങ്കിലും അവസാനം രമ്യതയിലെത്തുന്നു. ശാരദാമോഹനന്മാരുടെ വിവാഹത്തോടുകൂടി കഥ അവസാനിക്കുന്നു. താരനിര[4]
ഗാനങ്ങൾ[5]
നാഴികകുറ്റികൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia