അയ്മഖ്
പശ്ചിമമദ്ധ്യ അഫ്ഗാനിസ്ഥാനിലെ നാടോടികളായ ഒരു ജനവിഭാഗമാണ് അയ്‌മഖുകൾ ( പേർഷ്യൻ: ایماق). പേർഷ്യൻ ഭാഷ സംസാരിക്കുന്ന ഇവർ സുന്നികളാണ്. ഹെറാത്ത് നഗരത്തിന്റെ സമീപപ്രദേശങ്ങളിൽ വസിക്കുന്ന ഇവരുടെ ജനസംഖ്യ 1993-ലെ കണക്കനുസരിച്ച് ഏതാണ്ട് 4 ലക്ഷത്തിലധികമാണ്. അയ്‌മഖുകളുടെ പ്രത്യേകിച്ച് ഇവരിലെ ഫിറൂസ് കുഹി വിഭാഗക്കാരുടെ വൃത്തസ്തൂപികാകൃതിയിലുള്ള കൂടാരങ്ങൾ (felt yurt) വളരെ പ്രശസ്തമാണ്[2]. ചഹാർ അയ്മഖ്അയ്മഖുകളിൽ ചഹാർ അയ്‌മഖ് എന്നറിയപ്പെടുന്ന നാലു പ്രധാനവംശങ്ങളുണ്ട്. അവ താഴെപ്പറയുന്നു.
എന്നിരുന്നാലും ചഹാർ അയ്‌മഖിൽ ഉൾപ്പെടുന്ന നാലുവംശങ്ങൾ ഏതൊക്കെയാണെന്ന കാര്യത്തിൽ തർക്കങ്ങളുണ്ട്. അയ്‌മഖ് ഹസാരകൾ ചഹാർ അയ്‌മഖിൽ ഉൾപ്പെടുന്നില്ല എന്നും പകരം തയ്‌മൂറികൾ ആണ് ഇതിലെ ഒരു വംശമെന്നും അഭിപ്രായമുണ്ട്. തയ്‌മൂറികളേയും മറ്റു ചിലവിഭാഗക്കാരേയും ചേർത്ത് അയ്‌മഖ് ഇ ദിഗർ (മറ്റ് അയ്‌മഖുകൾ) എന്നു വിളിക്കാറുണ്ട്[2]. ആവാസപ്രദേശങ്ങൾതയ്മൂറികൾ ഹെറാത്തിന്റെ വടക്കുപടിഞ്ഞാറ് പ്രദേശത്താണ് വസിക്കുന്നത്. ജംഷീദികൾ ഇതിനും കുറേക്കൂടി പടിഞ്ഞാറായി കുഷ്ക് പട്ടണത്തിലും അതിനു ചുറ്റുമായി വസിക്കുന്നു. ഹെറാത്തിന് വടക്കുകിഴക്കായി ഖലാ അയ്നാവ് കേന്ദ്രമായി വസിക്കുന്ന അയ്മഖ് ഹസാരകൾക്ക് മദ്ധ്യ അഫ്ഘാനിസ്ഥാനിലെ ഹസാരകളുമായി വംശീയമായി ബന്ധമുണ്ടെങ്കിലും അവരെപ്പോലെ ഷിയ വിഭാഗക്കാരല്ല. ഹെറാത്തിന് കിഴക്ക് ഹരി റൂദ് നദിയുടെ മേൽഭാഗത്ത് നദീതീരത്തോട് ചേർന്നാണ് ഫിറൂസ് കുഹികൾ വസിക്കുന്നത്. പഷ്തൂണുകളെപ്പോലെ കറുത്തകൂടാരം കെട്ടുന്ന രീതിയുള തായ്മാനികൾ ഫിറൂസ് കുഹികളുടെ തെക്കുഭാഗത്തായി വസിക്കുന്നു[2]. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia