അറ്റ്ലാന്റിക് ചാർട്ടർ![]() യു.എസ്. പ്രസിഡന്റ് ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റും ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലും കൂടി 1941 ആഗസ്റ്റ് 14-ന് രൂപംകൊടുത്ത സമ്മതപത്രമാണ് അറ്റ്ലാന്റിക് ചാർട്ടർ 1941 ആഗസ്റ്റ് 9 മുതൽ 12 വരെ ന്യൂഫൗണ്ട്‌ലാൻഡിന്റെ സമുദ്രതീരത്തുനിന്ന് 5 കി.മീ. അകലെ ആർജന്റീയ ഉൾക്കടലിൽ അഗസ്റ്റാ, പ്രിൻസ് ഒഫ് വെയിൽസ് എന്നീ യുദ്ധക്കപ്പലുകളിൽവച്ച് അവർ നടത്തിയ കൂടിയാലോചനയുടെ ഫലമായിട്ടാണ് ഈ സമ്മതപത്ര പ്രഖ്യാപനം ഉണ്ടായത്. നാസിസത്തിനും ഫാസിസത്തിനും എതിരായ ഈ ഉഭയകക്ഷി പ്രഖ്യാപനത്തിൽ എട്ടു വകുപ്പുകളാണുള്ളത്.
ഈ തത്ത്വങ്ങൾ ഐക്യരാഷ്ട്ര ഉടമ്പടിക്ക് ആധാരമായിരിക്കേണ്ട ആശയങ്ങളെ മുൻകൂട്ടി കാണുകയാണുണ്ടായത്. ഈ ചാർട്ടറിലെ വ്യവസ്ഥകളെല്ലാം യു.എൻ. അംഗീകരിച്ചിട്ടുണ്ട് (1942 ജനുവരി 1). യു.എസ്.എസ്.ആറും ഇരുപത്തിനാലു സഖ്യരാജ്യങ്ങളും ഈ സംയുക്തപ്രഖ്യാപനം അംഗീകരിച്ചു. എന്നാൽ ശത്രുരാജ്യത്തെ സംബന്ധിച്ചിടത്തോളം, രണ്ടാംവകുപ്പ് ബാധകമല്ലെന്ന് 1944 ഫെബ്രുവരി 22-ന് അറ്റ്ലാന്റിക്ക് ചാർട്ടറിന്റെ ശില്പികളിലൊരാളായ ബ്രിട്ടിഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പാർലമെന്റിൽ പ്രസ്താവിച്ചു. ഒരു കൊല്ലം കൂടി കഴിഞ്ഞപ്പോൾ ഈ ഉടമ്പടി, ഒരു നിയമമെന്ന നിലയിലല്ല, വഴികാട്ടിയെന്ന നിലയിൽ മാത്രമേ സ്വീകരിക്കാൻ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെതന്നെ (1943 ഡിസമ്പറിൽ) കിഴക്കേ പോളണ്ടിനെ യു.എസ്.എസ്.ആറുമായി സംയോജിപ്പിച്ചതിനെ അദ്ദേഹവും സ്റ്റാലിനും കൂടി പ്രത്യക്ഷത്തിൽ ശരിവയ്ക്കുകയും, ജർമനിയിൽ നിന്നും, തദ്ദേശവാസികളുടെ ആഗ്രഹാഭിലാഷങ്ങളെ ഒട്ടും പരിഗണിക്കാതെ തന്നെ, പോളണ്ടിന് നഷ്ടപരിഹാരം ലഭിക്കേണ്ടതാണെന്ന വാദം അംഗീകരിക്കുകയുമുണ്ടായി. അതിനുമുൻപ് വെള്ളക്കാർക്ക് മാത്രമായി ചാർട്ടറിന്റെ പ്രയോജനങ്ങൾ പരിമിതമാക്കണമെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. കേവലമൊരു അനൌപചാരിക പ്രമാണമോ, അഭിപ്രായപ്രകടനം മാത്രമോ ആയ പ്രസ്തുത ചാർട്ടർ കാലക്രമേണ വിസ്മൃതമായി. പുറംകണ്ണികൾ
|
Portal di Ensiklopedia Dunia