അലക്സാണ്ടർ കെറൻസ്കി
ഒരു റഷ്യൻ അഭിഭാഷകനും വിപ്ലവകാരിയും ആയിരുന്നു അലക്സാണ്ടർ കെറൻസ്കി (4 മേയ് 1881 – 11 ജൂൺ 1970). 1898-ൽ രൂപീരിച്ച റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമായപ്പോൾ പാർട്ടിക്കുള്ളിൽ ബോൾഷെവിക്കുകൾ (ഇടതുപക്ഷം), മെൻഷെവിക്കുകൾ (വലതുപക്ഷം) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ടായി. ലെനിൻ ബോൾഷെവിക് പാർട്ടിയുടെ നേതൃത്വമേറ്റെടുത്തപ്പോൾ അലക്‌സാണ്ടർ കെറൻസ്‌കി മെൻഷെവിക് പാർട്ടിയുടെ നേതാവായി.[1] 1917 ഫെബ്രുവരിയിൽ നടന്ന ഫെബ്രുവരി വിപ്ലവത്തെ തുടർന്ന് റഷ്യയിൽ സാർ ചക്രവർത്തിമാരുടെ ഭരണം അവസാനിക്കുകയും ജോർജി ലിവോവിന്റെ നേതൃത്വത്തിൽ മെൻഷേവിക്കുകളുടെ താൽക്കാലിക ഗവൺമെന്റ് രൂപീകരിക്കുകയും ചെയ്തു. ലിവോവിനു കാര്യമായ ജനപിന്തുണ ലഭിക്കാതെ വന്നപ്പോൾ അദ്ദേഹം രാജിവയ്ക്കുകയും ജൂലൈ മാസത്തോടെ അലക്സാണ്ടർ കെറൻസ്കി താൽക്കാലിക ഭരണകൂടത്തിന്റെ പ്രധാനമന്ത്രിയാവുകയും ചെയ്തു.[2] 1917 നവംബറിൽ നടന്ന റഷ്യൻ വിപ്ലവത്തെ തുടർന്ന് ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷേവിക്കുകൾ അധികാരം പിടിച്ചെടുത്തതോടെ കെറൻസ്കിക്കു പലായനം ചെയ്യേണ്ടി വന്നു. പിന്നീട് പാരീസിലും ന്യൂയോർക്കിലും ഒളിവിൽ കഴിഞ്ഞ അദ്ദേഹം ഹൂവർ ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയും പ്രവർത്തിച്ചു. അവലംബം
|
Portal di Ensiklopedia Dunia