അലിജാ ഇസ്സത്ത് ബെഗോവിച്ച്
ബോസ്നിയൻ ചിന്തകനും ആക്റ്റിവിസ്റ്റും, നിയമജ്ഞനുമായിരുന്നു അലിജാ ഇസ്സത്ത് ബെഗോവിച്ച് (ഓഗസ്റ്റ് 8, 1925 – ഒക്ടോബർ 19, 2003). ബോസ്നിയ ഹെർസഗോവീനിയയുടെ ആദ്യത്തെ പ്രസിഡന്റ്. പ്രസിദ്ധമായ ഇസ്ലാം രാജമാർഗം അടക്കം ഏറെ ഗ്രന്ഥങ്ങളുടെ കർത്താവ്. ജനനവും ബാല്യവും1925ൽ ബോസ്നിയൻ നഗരമായ ബോസാൻസ്കി ഷാമാക്ത്സിൽ ജനനം. സരാജവോ സർവകലാശാലയിൽ നിന്ന് കല, ശാസ്ത്രം, നിയമം എന്നിവയിൽ ബിരുദം നേടി. 25 വർഷത്തോളം അഭിഭാഷകനായിരുന്നു.സരായെവോ-12 എന്ന ബുദ്ധിജീവി സംഘത്തിന്റെ നേതാവായിരുന്നു. 1970ൽ ഇസ്ലാമിക പ്രഖ്യാപനം (Islamic Declaration) എന്നു പേരായ ഒരു പുസ്തകം ഇസ്സത്ത് ബെഗോവിച്ച് പ്രസിദ്ധീകരിച്ചു. ഇസ്ലാം, സമൂഹം, രാഷ്ട്രീയാധികാരം എന്നിവയെ സംബന്ധിച്ച തന്റെ നിരീക്ഷണങ്ങൾ അതിലദ്ദേഹം അവതരിപ്പിച്ചു. ബോസ്നിയയെ ഇസ്ലാമികവൽക്കരിക്കാനുള്ള മതമൗലികവാദത്തിന്റെ മാനിഫെസ്റ്റോ എന്നാരോപിച്ച് ടിറ്റോയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഗ്രന്ഥം നിരോധിക്കുകയും ബെഗോവിച്ചിനെ 5 വർഷം തടവിലിടുകയും ചെയ്തു. രാഷ്ട്രീയ ജീവിതംഇരുപതാമത്തെ വയസ്സിൽ മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയതിനു മൂന്നു വർഷവും തുടർന്ന് 1949-ൽ യംഗ് മുസ്ലിം ഓർഗനൈസേഷന്റെ പ്രവർത്തകനായതിന്റെ പേരിൽ അഞ്ചു കൊല്ലവും ജയിൽ ശിക്ഷയനുഭവിച്ചു. 1983-ൽ ഭരണകൂടത്തിനെതിരെ വിധ്വംസകപ്രവർത്തനങ്ങളിലേർപ്പെട്ടുവെന്നാരോപിച്ച് ആറു വർഷം കഠിനതടവിനും യൂഗോസ്ലാവിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ ശിക്ഷിച്ചു.1989-ൽ ജയിൽ മോചിതനായി . 1990 മേയിൽ പാർട്ടി ഫോർ ഡെമോക്രാറ്റിക് ആൿഷൻ (പി.ഡി.എ) എന്ന സംഘടനക്ക് അദ്ദേഹം രൂപം നൽകി. 1990 ഒക്ടോബറിൽ നടന്ന തെരെഞ്ഞെടുപ്പിൽ പി.ഡി.എ വമ്പിച്ച ഭൂരിപക്ഷം നേടിയതിനെത്തുടർന്ന് ബോസ്‌നിയയുടെ പ്രസിഡണ്ടായി ചുമതലയേറ്റു. 96 മുതൽ 2000 വരേ ബോസ്നിയൻ ഭരണസമിതിയിൽ അംഗമായും പ്രവർത്തിച്ചു. കുറിപ്പുകൾ
കൃതികൾ
Notes From Prison - 1983-1988, Alija Ali Izetbegović, published in PDF-format courtesy Bakir Izetbegović, 2006 Archived 2007-05-07 at the Wayback Machine
മലയാളത്തിൽ ലഭ്യമായവ![]() വിക്കിചൊല്ലുകളിലെ അലിജാ ഇസ്സത്ത് ബെഗോവിച്ച് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്:
|
Portal di Ensiklopedia Dunia