അവോസെറ്റ്
അവോസെറ്റിന് ആംഗല ഭാഷയിൽ pied avocet എന്നാണ് പേര് , ശാസ്ത്രീയ നാമം Recurvirostra avosettaഎന്നും. ദേശാടന പക്ഷിയാണ്. യ്യൂറോപ്പിലെ മിതശീതോഷ്ണ പ്രദേശങ്ങളിലും പശ്ചിമ –മദ്ധ്യ ഏഷ്യയിലും കാണുന്നു. [2] black-capped avocet, Eurasian avocet , avocetഎന്നും പേരുകളുണ്ട്.[3] രൂപ വിവരണംകറുത്ത ഉച്ചിയും ചിറകിലെ കറുത്ത അടയാളങ്ങളും ഒഴിച്ച് ബാക്കിയെല്ലാം വെള്ള നിറമാണ്. നീണ്ട് മുകളിലേക്ക് വളഞ്ഞ കൊക്കുകൾനീണ്ട് നീല നിറമുള്ള കാലുകൾ 42-45 സെ.മീ നീളം 7.5-8.5 സെ.മീ കാലിനു നീളം,കൊക്കിനു7.6-10.2സെ.മീ നീളം, 76-80 സെ.മീ ചിറകു വിരിപ്പ് പൂവനും പിടയും കാഴ്ചയ്ക്ക് ഒരേപോലെ. [4] ഉച്ചികറുപ്പു നിറം. ആനിറം കഴുതിനു പുറകിലൂടെ നീണ്ടിരിക്കുന്നു. തൂവലുകളുടെ അറ്റം കറുപ്പാണ്. പറക്കുംപ്പോൾ കാൾ പുറകിലേക്ക് വാലിനേക്കാൾ നീണ്ടിരിക്കും.പിടയുടെ കണ്ണിന് തവിട്ടു നിറം പൂവനത് ചുവപ്പു കലർന്ന തവിട്ടു നിറം. [5] ![]() ആഴം കുറവുള്ളിടത്തും ചെളിയിലും ഇര തേടുന്നു. [6]). പ്രാണികളേയും തൊണ്ടൂള്ള ജീവികളേയും ഭക്ഷിക്കുന്നു. പ്രജനനംഉപ്പുവെള്ളം കലർന്ന ആഴം കുറഞ്ഞ തടാകത്തിൽ പുറത്ത് ചെളി കാണുന്നിടത്ത് പ്രജനനം നടത്തുന്നു.തുറസ്സായ നിലത്ത് ചെറു കൂട്ടങ്ങളായി കൂട്ടുണ്ടാക്കുന്നു. 3-5 മുട്ടകളിടുന്നു.പൂവനും പിടയും അടയിരിക്കുന്നു. 23-25 ദിവസങ്ങൾ കൊണ്ട് മുട്ടകൾ വിരിയുന്നു.വിരിഞ്ഞൗടനെ ഇര തേടാൻ പഠിക്കുന്നു.35-42 ദിവസങ്ങൾ കൊണ്ട് പറക്കാറാകുന്നു. ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾRecurvirostra avosetta എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Recurvirostra avosetta എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia