Chemical structure of oleandrin, one of the cardiac glycosides
അപ്പോസൈനേസീസസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് പൊതുവേ മിൽക്‌വീഡുകൾ എന്നറിയപ്പെടുന്ന അസ്‌ക്‌ളിപ്പിയാസ് (Asclepias)L. (1753). അമേരിക്കൻ വംശജരായ ഇവ മിക്കവയും ബഹുവർഷകുറ്റിച്ചെടികളാണ്. അറിയപ്പെടുന്ന 140 -ഓളം സ്പീഷിസുകൾ ഇതിലുണ്ട്. ആൽക്കലോയിഡുകൾ അടങ്ങിയ പാലുപോലെയുള്ള ഒരു കറ ഇവയ്ക്കെല്ലാം ഉണ്ട് അതിൽനിന്നുമാണ് ഇവയ്ക്ക് ആ പേരു ലഭിച്ചതും.[2] ചില സ്പീഷിസുകൾക്ക് വിഷം ഉണ്ട്. കാൾ ലിനയേസ് ആണ് അസുഖം ഭേദമാക്കുന്ന ഗ്രീക്ക് ദേവനായ അസ്‌ക്ലിപിയസിന്റെ നാമം ഈ ജനുസിനു നൽകിയത്.[3]
പൂക്കൾ
ഓർക്കിഡുകളുമായി ഗഹനതയുടെ കാര്യത്തിൽ താരതമ്യം ചെയ്യാവുന്ന പല പൂക്കളും ഈ ജനുസിൽ കാണാറുണ്ട്.[4] ഈ ജനുസിൽ പരാഗണം നടക്കുന്നത് വിചിത്രമായ ഒരു രീതിയിൽ ആണ്. മിക്ക സസ്യങ്ങളിലും വേറിട്ടു കാണുന്നതുപോലെയല്ലാതെ, പൊല്ലീനിയ എന്ന് അറിയപ്പെടുന്ന ചെറുസഞ്ചികളിലാണ് പൂമ്പൊടി കാണപ്പെടുന്നത്. തേനീച്ചകളും, കടന്നലുകളും, പൂമ്പാറ്റകളും അഞ്ചിൽ ഒരു പൊല്ലീനിയകളും കേസരങ്ങളും ചേർന്നുണ്ടാകുന്ന കൂടുപോലെയുള്ള ഭാഗത്തേക്കു തെന്നി വീഴുന്നു. അപ്പോൾ പ്രാണികളുടെ ദേഹത്തുപറ്റിപ്പിടിക്കുന്ന പൊല്ലീനിയകൾ ആ ജീവി പറന്നുപോകുമ്പോൾ വേർപെടുന്നു. ആ ജീവികളുടെ ശക്തിയിൽ വേർപെടാൻ മാത്രം വലിപ്പമില്ലാത്ത ജീവികളാണെങ്കിൽ അതിൽ കുടുങ്ങുകയും ചെയ്യും.[5] കൂട്ടിലെ പൊല്ലീനിയ മറ്റൊരു കേസരത്തിൽ കുടുങ്ങുമ്പോൾ പരാഗണം നടക്കുന്നു.
Asclepias asperula എന്ന ചെടിയിൽ തേനീച്ച. പൊല്ലീനിയ കാലിൽ ചേർന്നിരിക്കുന്നതു കാണാം
കൂടുകൾ പോലെയുള്ള കായകളിൽ ആണ് വിത്തുകൾ ഉണ്ടാവുന്നത്, അപ്പൂപ്പൻതാടി പോലെയുള്ള രോമങ്ങൾ പറ്റിപ്പിടിച്ച വിത്തുകൾ വൃത്തിയായി അടുക്കിവച്ചതുപോലെയാവും കൂടിനകത്ത് ഉണ്ടാവുക, മൂപ്പെത്തിയാൽ കായ പൊട്ടി കാറ്റിന്റെ സഹായത്തോടെ പറന്നാണ് വിത്തുവിതരണം നടക്കുന്നത്.
പരിസ്ഥിതി
തേനിച്ചകൾക്കും കടന്നലുകൾക്കും പ്രധാനപ്പെട്ട ഒരു തേൻ ലഭ്യമാകാൻ ഈ ചെടികൾ സഹായിക്കുന്നു. നാട്ടുകാരല്ലാത്ത തേനീച്ചകൾ പൊല്ലീനിയകളിൽ വീണു ചാവാറുണ്ട്.[5][6]രാജശലഭങ്ങളുടെയും മറ്റു ബന്ധുശലഭങ്ങളുടെയും ലാർവകൾ ഇവയിലാണു മുട്ടയിട്ടു പ്രജനനം നടത്തുന്നത്. ആൽക്കലോയിഡുകൾ ഉപയോഗിച്ച് മറ്റു ജീവികളെ അകറ്റാനുള്ള ശ്രമം മറികടന്ന് പലജീവികളും ഈ ജനുസിലെ ചെടികളെ ആഹരിക്കാറുണ്ട്.
പുഴക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ മിൽക്കുവീഡ് ചെടികൾ മൂന്നുതരം പ്രതിരോധങ്ങളാണ് ചെയ്യുന്നത്: രോമാവൃതമായ ഇലകൾ, കാർഡിലോനിഡെ വിഷങ്ങൾ, പാലുപോലെ ഒട്ടിപ്പിടിക്കുന്ന നീര്. ഡി എൻ എ പഠനങ്ങൾ വഴി ലഭ്യമായ അറിവുപ്രകാരം താരതമ്യേന താമസിച്ച് പരിണമിച്ച സസ്യങ്ങൾ ഇത്തരം പ്രതിരോധങ്ങളിൽ കുറഞ്ഞ ശ്രദ്ധയേ ചെലുത്തുന്നുള്ളൂ എന്നാൽ പഴയവയെക്കാൾ വേഗം വളരുന്ന അവ പുഴുക്കൾക്ക് തിന്നുതീർക്കാനാവുന്നതേക്കാൾ വേഗം വളർന്നുവലുതാവുന്നു എന്നാണ്.[7]
ഉപയോഗങ്ങൾ
ഈ ചെടികളുടെ കായകളിൽ നിന്നും ശേഖരിക്കുന്ന പഞ്ഞിപോലുള്ള രോമങ്ങൾ ഭാരം തീരെക്കുറഞ്ഞതും ഒരു തെരം മെഴുകിനാൽ പൊതിഞ്ഞതും നല്ല താപരോധശേഷിയുള്ളതുമാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത oഅമേരിക്കക്കാർ 5000 ടണ്ണിലേറെ ഇത്തരം പഞ്ഞിശേഖരിക്കുകയും അവ പഞ്ഞിക്കുപകരമായി ഉപയോഗിക്കുകയും ചെയ്തു.[8][9] തലയണകളിൽ അലർജി പ്രതിരോധിക്കാനായി 2007 വരെയുള്ള കാലത്ത് ഈ ചെടികൾ വ്യാവസായികമായി കൃഷി ചെയ്യുന്നുണ്ട്.[10] വലിയ താപ-വൈദ്യുത രോധിയാണ് ഈ പഞ്ഞികൾ. എണ്ണ കടലിൽ വ്യാപിച്ചാൽ അതിനെ വൃത്തിയാക്കാൻ ഈ പഞ്ഞി ഉപയോഗിക്കുന്നുണ്ട്.[11].[12]
വിത്തുകൾ
പണ്ട് ഇതിന്റെ പൂന്തേനിലുള്ള കൂടിയ ഡെക്സ്‌ട്രോസിന്റെ അളവുകാരണം റെഡ് ഇന്ത്യക്കാരും നാവികരും ഇത് മധുരത്തിനായി ഉപയോഗിച്ചിരുന്നു. ബലമുള്ള നാരുകൾ കൊണ്ട് വടം ഉണ്ടാക്കാറുണ്ട്. ഇതിന്റെ കറയിൽ 1-2 ശതമാനം ലാറ്റക്സ് അടങ്ങിയിട്ടുണ്ട്. ജർമനിയും അമേരിക്കയും രണ്ടം ലോകമഹായുദ്ധകാലത്ത് ഇതിൽ നിന്നും സ്വാഭാവികറബർ വേർതിരിക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ കാര്യമായ വിജയം ഒന്നും ലഭ്യമായതായി അറിവില്ല.
2012 മുതൽ വടക്കേ അമേരിക്കയിൽ, പ്രത്യേകിച്ചും കാനഡയിലെ ക്യൂബക്കിൽ വ്യാവസായിക അടിസ്ഥാനത്തിൽ താപരോധിയായി ഉപയോഗിക്കാനും സിൽകായി രൂപപ്പെടുത്താനും വേണ്ടി Asclepias syriaca യെ വളർത്തിനോക്കിയിട്ടുണ്ട്..[13][14] കീടങ്ങളെ അകറ്റാനുള്ള ഈ ചെടികളുടെ കഴിവ് അടുത്തുനിൽക്കുന്ന സസ്യങ്ങൾക്കും ഗുണപ്രദമാണ്.
ഇവയുടെ കറയിൽ അടങ്ങിയിട്ടുള്ള വിഷവസ്തുകാരാണം വേട്ടയ്ക്ക് അമ്പുകളിൽ പുരട്ടാൻ നാട്ടുകാർ പണ്ട് അമേരിക്കയിൽ ഉപയോഗിച്ചിരുന്നു. തങ്ങളുടെ ശരീരത്തിന്റെ പത്തിലൊന്നു ഭാരം ഈ ചെടികൾ ഉള്ളിൽച്ചെന്നാൽ ജീവികൾക്ക് മരണം വരെ സംഭവിക്കാവുന്നത്ര വിഷം ആണ് ഈ ചെടികൾ. രാജശലഭം അടക്കമുള്ള പലപൂമ്പാറ്റകളുടെയും ഭക്ഷണസസ്യമാണ് ഇവ. പൂമ്പാറ്റകളെ ആകർഷിക്കാൻ ഉദ്യാനങ്ങളിൽ വളർത്താറുണ്ട്.
സ്പീഷിസുകൾ
ചില അസ്‌ക്‌ളിപ്പിയാസ് സ്പീഷിസുകൾ:
Asclepias albicans
Whitestem milkweed, native to the Mojave and Sonoran deserts
Asclepias amplexicaulis
Blunt-leaved milkweed, native to central and eastern United States
Asclepias asperula
Antelope horns, native to American southwest and northern Mexico
Asclepias californica
California milkweed, native to central and southern California
Asclepias cordifolia
Heart-leaf milkweed, native to the Sierra Nevada and Cascade Range up to 2000 m.
Asclepias cryptoceras
Pallid milkweed, native to the western United States.