അൻപുമണി രാമദാസ്2004 മുതൽ 2009 വരെ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മുൻ ലോക്സഭാംഗവും 2019 മുതൽ രാജ്യസഭാംഗമായി തുടരുന്ന പാട്ടാളി മക്കൾ കക്ഷി (പി.എം.കെ)യുടെ നേതാവാണ് അൻപുമണി രാമദാസ് (ജനനം: 9 ഒക്ടോബർ 1968)[1][2][3][4] ജീവിതരേഖപി.എം.കെ.യുടെ സ്ഥാപക നേതാവ് ഡോ.രാമദാസിന്റെ മകനാണ്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് MBBS ബിരുദം നേടി. പിന്നീട് ഒന്നര വർഷക്കാലം ടിണ്ടിവനത്തിനടുത്തുള്ള ഗ്രാമത്തിൽ ഭിക്ഷശ്വരനായി ജോലി ചെയ്തു. 2004-ൽ രാജ്യസഭാംഗമായിക്കൊണ്ടാണ് അൻപുമണി പാർലമെന്റിലെത്തിയത്. പാർട്ടിക്ക് സീനിയർ എം.പി.മാർ വേറെയുണ്ടായിരുന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രിയുടെ കാബിനറ്റ് റാങ്കിലേക്ക് വന്നത് അൻപുമണിയായിരുന്നു. അഴിമതിക്കേസ്മതിയായ സൗകര്യങ്ങളില്ലാത്ത മെഡിക്കൽകോളേജിന് അനുമതി നൽകിയെന്ന അഴിമതിക്കേസിൽ മുൻകേന്ദ്ര ആരോഗ്യമന്ത്രി അൻപുമണി രാമദാസ് ഉൾപ്പെടെ ഒമ്പതുപേർക്ക് ഡൽഹികോടതി ജാമ്യമനുവദിച്ചിരുന്നു. ഇൻഡോറിലെ ഇൻഡക്‌സ് മെഡിക്കൽകോളേജിന് അനധികൃതമായി വിദ്യാർഥിപ്രവേശനത്തിന് അനുമതി നൽകിയെന്നാണ് കേസ്.[5] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia