അർത്തുങ്കൽ
![]() ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്തുള്ള തീരദേശ ഗ്രാമമാണ് അർത്തുങ്കൽ.പ്രശസ്തവും പുരാതനവുമായ സെയ്ന്റ് ആൻഡ്രൂസ് ബസിലിക്ക ദേവാലയം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. അർത്തുങ്കൽ പള്ളിയെന്നാണ് ഈ ദേവാലയം അറിയപ്പെടുന്നത്. മത്സ്യബന്ധനമാണ് ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം. പേരിനു പിന്നിൽഅർത്തുങ്കൽ എന്ന പേര് ബുദ്ധമതത്തിൽ നിന്നാണ് ഉടലെടുക്കുന്നത് എന്ന് കരുതുന്നു. ബുദ്ധസ്ഥാനം നേടുന്നവരുടെ മറ്റൊരു പേരാണ് അർഹതൻ (പാലി), [1] [2](മലയാളത്തിൽ ആതൻ), അർത്ഥം അർഹതയുള്ളവൻ.[3] ബുദ്ധ-ജൈനന്മാരുടെ ക്ഷേത്രത്തിനെ കല്ല് എന്നും വിളിച്ചിരുന്നു. [4] എന്നാൽ അർത്തുങ്കൽ എന്ന പേര് മൂത്തേടം എന്ന പേരിൽ നിന്നും പരിണമിച്ചുണ്ടായതാണെന്നും പറയപ്പെടുന്നു. അതായത് മൂത്തേടം മുത്തേടത്തിങ്കൽ എന്ന പേരിലേക്ക് പരിണമിക്കുകയും അത് അർത്തുങ്കലായി പരിണമിക്കുകയും ചെയ്തു. ചരിത്രംശബരിമലയിലെന്ന പോലെ നേരെ പടിഞ്ഞാറ് അതേ അക്ഷാംശത്തിൽ കടലോരത്തും മലയാളികൾ പണ്ട് ശാസ്താവിനേയും (ബുദ്ധൻ) ആതനേയും വച്ച ആരാധിച്ചിരുന്നു.} ഈ വാദമനുസരിച്ച്, അർഹതൻ കല്ല് എന്ന ഇത് അർത്തങ്കൽ എന്നും അർത്തുങ്കൽ എന്നുമായി പരണമിച്ചു.[5] പോർത്തുഗീസുകാര് അർത്തുങ്കലിലെ ഈ ബൗദ്ധപള്ളിയുടെ സ്ഥാനത്ത് ക്രിസ്തീയ ദേവാലയം സ്ഥാപിച്ചു എന്ന് പറയപ്പെടുന്നു. ഇന്നും സമീപത്തുള്ളവർ ഈ പള്ളിയിൽ വച്ച് ശബരിമലയിലേക്ക് കെട്ട് കെട്ടുന്നതും തിരികെ ഇവിടെ വന്ന് മാലയൂരുന്നതും ഇതേ പാരമ്പര്യത്തിലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അർത്തുങ്കൽ എന്ന സ്ഥലനാമത്തെക്കുറിച്ച് വേറേയും അവകാശവാദങ്ങളുള്ളതിൽ ഒന്ന് സ്ഥലത്തിന്റെ പഴയപേരായ ആർത്തിക്കുളങ്ങരയുടെ രൂപഭേദമാണ് അതെന്നാണ്.[6] അയ്യപ്പന്റേയും വാവരുടേയും അടുത്ത സുഹൃത്തായിരുന്നു വിശുദ്ധ അന്ത്രയോസ് ശ്ലീഹാ എന്ന് ഫ്രാൻസിസ് ഡേയ് കേരളത്തെക്കുറിച്ച് 1863 ൽ എഴുതിയ ഗ്രന്ഥത്തിൽ വിവരിക്കുന്നു. [7] ശബരിമലയിൽ നിന്ന് ഈ പള്ളിയിലേക്കും തിരിച്ചും തീർത്ഥാടനം നടന്നിരുന്നു. അവലംബം
Arthunkal എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia