ആണവ അവശിഷ്ടം![]() ആണവവികിരണം വമിക്കുന്ന അവശിഷ്ടവസ്തുക്കളെയാണ് ആണവ അവശിഷ്ടം (അണുശക്തി തേജോവശിഷ്ടം) എന്നു പറയുന്നത്. ഇവ റേഡിയോ ആക്റ്റിവ് അവശിഷ്ടങ്ങൾ എന്നും അറിയപ്പെടുന്നു. അണുശക്തി ഉത്പാദിപ്പിക്കുന്ന വിവിധ പ്രക്രിയകൾ, ആണവറിയാക്റ്ററുകൾ, പരീക്ഷണശാലകൾ, വ്യവസായശാലകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം റേഡിയോ ആക്റ്റീവ് ആയ അവശിഷ്ടങ്ങൾ ഉണ്ടാകുന്നത്. വീണ്ടും ചില പ്രക്രിയകളിലൂടെ പുതിയ ഇന്ധനമാക്കി മാറ്റാവുന്ന ഉപയോഗിച്ച ആണവ ഇന്ധനവും ഇക്കൂട്ടത്തിൽ പെടുന്നു. അണുശക്തി തേജോവശിഷ്ടങ്ങളിൽ 98-99 ശ.മാ. വരെ യുറേനിയവും 0.6 ശ.മാ. പ്ലൂട്ടോണിയവും കൂടാതെ മറ്റു റേഡിയോ ആക്റ്റിവ് അണുക്കളും ഉണ്ടായിരിക്കും. ഈ തേജോവശിഷ്ടങ്ങളിൽ നിന്ന് pu239 വേർതിരിച്ച്, അത് ദ്രുതപ്രത്യുത്പാദന റിയാക്റ്ററിൽ ഉപയോഗിക്കുന്നു. അണുശക്തി തേജോവശിഷ്ടങ്ങളിലെ റേഡിയോ ആക്റ്റിവ് അണുക്കളുടെ അർദ്ധായുസ്സുകൾ (ഒരു ഐസോടോപ്പിന് ശോഷണം സംഭവിച്ച് അതിന്റെ ആദ്യപിണ്ഡത്തിന്റെ പകുതിയായി മാറുന്നതിന് വേണ്ടിവരുന്ന കാലയളവ്) തമ്മിൽ വളരെ അന്തരമുണ്ട്. യുറേനിയത്തിന്റെ അർദ്ധായുസ്സ് 4.9 മില്യൺ വർഷവും, pu239ന്റെത് 24,000 വർഷവുമാണ്. അർദ്ധായുസ്സും റേഡിയോ ആക്റ്റിവതയും വിപരീതാനുപാതത്തിലായിരിക്കും. റേഡിയോ ആക്റ്റിവ് അവശിഷ്ടങ്ങളുടെ ആക്റ്റിവത രാസപ്രവർത്തനം വഴി നശിപ്പിക്കുവാൻ കഴിയുകയില്ല. ഇവ ആപത്കരങ്ങളായതിനാൽ ജീവജാലങ്ങൾക്ക് അപായം ഉണ്ടാകാത്ത മാർഗങ്ങൾ ഉപയോഗിച്ചുവേണം നീക്കം ചെയ്യേണ്ടത്. വർഗീകരണംഅണുശക്തി തേജോവശിഷ്ടങ്ങളെ റേഡിയോ ആക്റ്റിവതയനുസരിച്ച് താഴെപ്പറയുന്ന രീതിയിൽ വർഗ്ഗീകരിക്കാം:
കൂടാതെ ഖരം, ദ്രവം, വാതകം എന്നീ അവസ്ഥകളെ അടിസ്ഥാനമാക്കിയും വേർതിരിക്കാം. ഈ ഓരോ അവസ്ഥയിലുമുള്ള അവശിഷ്ടങ്ങളെ നിർമാർജ്ജനം ചെയ്യാൻ പ്രത്യേക മാർഗങ്ങളുണ്ട്. ഖരാവശിഷ്ടങ്ങൾറേഡിയോ ആക്റ്റിവ് വസ്തുക്കൾ ഉപയോഗിക്കുന്ന പ്ലാന്റുകളിലും പരീക്ഷണശാലകളിലും ഖരാവശിഷ്ടങ്ങൾ ഉണ്ടാകും. ഇവയെ രണ്ടായി തരംതിരിക്കാം.
ആദ്യം പറഞ്ഞവയെ പ്രത്യേക ഭസ്മിത്രങ്ങളിൽ (incinerator) വച്ച് കത്തിക്കുന്നു; രണ്ടാം വകുപ്പിൽ പെട്ടവയെ മണ്ണിൽ കുഴിച്ചു മൂടുന്നു. കുഴിച്ചു മൂടാൻ പ്രത്യേക സ്ഥലമാണ് തിരഞ്ഞെടുക്കുന്നത്. ചിലപ്പോൾ അവശിഷ്ടങ്ങൾ വലിയ കോൺക്രീറ്റ് ബ്ളോക്കുകൾക്കുള്ളിലാക്കി സമുദ്രത്തിൽ തള്ളാറുണ്ട്. അവശിഷ്ടങ്ങളെ കെട്ടുകളാക്കി വ്യാപ്തം കുറച്ച്, മണ്ണിനടിയിൽ നിക്ഷേപിക്കുന്നതും പതിവാണ്. ദ്രാവകാവശിഷ്ടങ്ങൾഇവയെ മൂന്നായി തിരിക്കാം.
ആക്റ്റിവതയുള്ള ദ്രാവകാവശിഷ്ടങ്ങളെ സാന്ദ്രീകരിക്കാൻ ബാഷ്പീകരണം ഉപയോഗിക്കുന്നുണ്ട്. പക്ഷേ ഈ മാർഗ്ഗം ചെലവ് കൂടിയതാണ്. അതിനാൽ ലായനികളിൽനിന്ന് റേഡിയോ ആക്റ്റിവ് പദാർഥങ്ങൾ വേർതിരിക്കാൻ ചെലവുകുറഞ്ഞ അവക്ഷേപണ(precipitation)രീതിയും [1]അയോൺ കൈമാറ്റരീതികളും പ്രയോഗത്തിലുണ്ട്. റേഡിയോ ആക്റ്റിവ് പദാർഥങ്ങളെ അനുയോജ്യമായ വസ്തുക്കൾ ചേർത്ത് അവക്ഷിപ്തമാക്കി ലായനിയിൽ നിന്നു നീക്കം ചെയ്യുന്നു. വെള്ളം ശുദ്ധിചെയ്യാൻ ആലം ഉപയോഗിക്കുന്നതുപോലെയാണിത്. ചിലതരം കളിമണ്ണിന് (ഉദാ. മോണ്ടിമൊറില്ലൊനൈറ്റ്) വിഘടനാവശിഷ്ടങ്ങളെ കൈമാറ്റം ചെയ്യാനുള്ള കഴിവുണ്ട്. ഈ കളിമണ്ണ് 1000oc വരെ ചൂടാക്കുമ്പോൾ, അതിന്റെ സംരചനയിൽ മാറ്റം ഉണ്ടാകുന്നു. അതിൽനിന്ന് റേഡിയോ ആക്റ്റിവ് വസ്തുക്കൾ നിഷ്കർഷണം ചെയ്യാൻ സാധ്യമല്ല. പൃഥക്കരണ (separation)[2] പ്രക്രിയകളിൽനിന്നു കിട്ടുന്ന തീവ്ര ആക്റ്റിവതയുള്ള അവശിഷ്ടങ്ങളുടെ സംക്ഷാരത (corrosaion)[3] കുറയ്ക്കാനായി പലപ്പോഴും ലായനികളിൽ ക്ഷാരം ചേർക്കാറുണ്ട്. പ്ലൂട്ടോണിയം-239, സീഷിയം-137, സ്ട്രോൺഷിയം-90 എന്നീ ആക്റ്റിവ് മൂലകങ്ങൾ അടങ്ങിയ ഈ ലായനിയെ സംഭരണടാങ്കുകളിൽ സൂക്ഷിക്കുകയാണ് പതിവ്. ലായനികളിൽനിന്ന് റേഡിയോ ആക്റ്റിവ് വസ്തുക്കളെ വേർതിരിക്കാൻ നാലു മാർഗങ്ങൾ ഉപയോഗത്തിലുണ്ട്.
വാതകാവശിഷ്ടങ്ങൾവാതകരൂപത്തിലുള്ള റേഡിയോ ആക്റ്റിവ് അവശിഷ്ടങ്ങൾ രണ്ടുതരത്തിൽപെടുന്നവയാണ്.
റേഡിയോ ആക്റ്റിവ് വാതകാവശിഷ്ടങ്ങളിൽ മിക്കപ്പോഴും ഖരപദാർഥകണങ്ങൾ ഉണ്ടാകും. ഇവ നീക്കം ചെയ്തശേഷം മാത്രമേ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് വിടുകയുള്ളു. പദാർഥകണങ്ങൾ നീക്കം ചെയ്യാൻ വാതകങ്ങളെ അരിക്കുന്നു. ഇതിന് മൂന്നുതരം ഉപകരണങ്ങൾ ഉപയോഗിക്കുന്നു. അവ വിദ്യുത്സ്ഥിതിക-അവക്ഷേപിത്രം (Electrostatic precipitator),[6] ഫൈബർഗ്ളാസ് ഫിൽട്ടർ (Fibre glass filter),[7] കെമിക്കൽ വാർഫെയർ ഫിൽട്ടർ (Chemical warfare filter) എന്നിവ ആണ്. വിദ്യുത് സ്ഥിതിക-അപക്ഷേപിത്രം നൂറു ശ.മാ. പ്രവർത്തനക്ഷമത ഉള്ളതാണെങ്കിലും വിദ്യുത്പ്രവാഹം നിലച്ചാൽ ഉണ്ടാകാവുന്ന അപകടം ഇതിന്റെ ഒരു പ്രധാനന്യൂനതയാണ്. ഫൈബർഗ്ളാസ് അരിപ്പയിൽകൂടി റേഡിയോ ആക്റ്റിവ് അവശിഷ്ടവാതകങ്ങൾ പ്രവഹിപ്പിക്കുമ്പോൾ അതിലുള്ള പദാർഥകണങ്ങൾ നീക്കം ചെയ്യപ്പെടുന്നു. ഫൈബർഗ്ളാസ് അരിപ്പയിൽകൂടി കടത്തിവിട്ട വാതകത്തെ വീണ്ടും ആസ്ബസ്റ്റോസ്കൊണ്ടുള്ള കെമിക്കൽ വാർഫെയർ ഫിൽട്ടറിൽ കൂടി പ്രവഹിപ്പിക്കുന്നു. പിന്നീട് ഈ വാതകങ്ങളെ അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്യും. ശ്രദ്ധിക്കേണ്ട കാര്യങ്ങൾചില അവശിഷ്ടങ്ങളിലെ ആണവവികിരണപ്രവാഹം വളരെ വർഷങ്ങളോളം തുടരുന്നു. ആണവ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നവർ വികിരണങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് സംരക്ഷണകവചങ്ങൾ ധരിക്കേണ്ടതുണ്ട്. നിർമ്മാർജ്ജനംമിക്കവാറും ആണവ അവശിഷ്ടങ്ങളും വീപ്പകളിൽ അടച്ച് ഭദ്രമാക്കി ഭൂമിക്കടിയിൽ ആഴത്തിൽ കുഴിച്ചിടുകയാണ് ചെയ്യുന്നത്.
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia