ആനി രാജ്ഞി
1702 മുതൽ 1714 വരെ ബ്രിട്ടനും അയർലണ്ടും ഭരിച്ചിരുന്ന രാജ്ഞിയായിരുന്നു ആനി രാജ്ഞി. ജീവിതരേഖ![]() ജെയിംസ് രണ്ടാമന്റേയും (1633-1701) ആനി ഹൈഡിന്റെയും പുത്രിയായി 1665 ഫെബ്രുവരി 6നു ജനിച്ചു.[1][2] 1683 ജൂലൈ 28നു ഡെന്മാർക്കിലെ രാജാവ് ഫ്രെഡറിക്ക് മൂന്നാമന്റെ പുത്രനായ ജോർജ്ജ് രാജകുമാരനെ (1653-1708) വിവാഹം ചെയ്തു. 1705 മാർച്ച് 8നു ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളുടെ രാജ്ഞിയായി അധികാരമേറ്റു. 1707 മേയ് 1നു 'ആക്ട്സ് ഓഫ് യൂണിയൻ' എന്ന നിയമത്തിലൂടെ, ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ് എന്നീ രാജ്യങ്ങളെ ചേർത്തു ഗ്രേറ്റ് ബ്രിട്ടൺ രൂപീകരിച്ച ആനി രാജ്ഞി, ഗ്രേറ്റ് ബ്രിട്ടൺ, അയർലൻഡ് എന്നിവയുടെ രാജ്ഞിയായി ഭരണം തുടർന്നു. 1801ൽ അയർലൻഡ് കൂടിച്ചേർന്ന് "യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് അയർലൻഡ്" രൂപംകൊള്ളുന്നതുവരെ ഗ്രേറ്റ് ബ്രിട്ടൺ നിലകൊണ്ടു. 1714 ആഗസ്റ്റ് 1 പുലർച്ചെ ആനി രാജ്ഞി അന്തരിച്ചു.[3][4] അവലംബം
|
Portal di Ensiklopedia Dunia