ആനി (തെലുങ്ക് നടി)
ബേബി ആനി എന്നറിയപ്പെടുന്ന ആനി (ജനനം 31 മാർച്ച് 2001) പ്രധാനമായും തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ നടിയാണ്. 2011-ൽ പുറത്തിറങ്ങിയ രാജണ്ണ എന്ന ചിത്രത്തിലെ മല്ലമ്മ എന്ന കഥാപാത്രത്തിലൂടെയാണ് അവർ കൂടുതലായും അറിയപ്പെടുന്നത്. അതിലെ അഭിനയത്തിന് അവർക്ക് നന്തി അവാർഡ് ലഭിച്ചിട്ടുണ്ട്.[1][2] ജഗപതി ബാബു , ചാർമി എന്നിവർക്കൊപ്പം അനുകോകുന്ദ ഒക റോജുവിലൂടെയാണ് അവർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സ്വാഗതം , അതിദി , സ്റ്റാലിൻ , ഏക് നിരഞ്ജൻ എന്നിവയാണ് അവരുടെ മറ്റ് ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ. ആദ്യകാല ജീവിതംഹൈദരാബാദിലാണ് ആനി ജനിച്ചതും വളർന്നതും. നാലാം വയസ്സിൽ തൻ്റെ അഭിനയ ജീവിതം ആരംഭിച്ച ആനി ഇതുവരെ ചിരഞ്ജീവി , മഹേഷ് ബാബു , നന്ദമുരി ബാലകൃഷ്ണ , നാഗാർജുന , ജഗപതി ബാബു , ഗോപിചന്ദ് , രാം പോതിനെനി , രാം ചരൺ , ഉദയ് കിരൺ തുടങ്ങി തെലുങ്ക് സിനിമാ വ്യവസായത്തിലെ നിരവധി മുൻനിര താരങ്ങൾക്കൊപ്പം സ്‌ക്രീൻ പങ്കിട്ടിട്ടുണ്ട്. സുരേഷ് പ്രൊഡക്ഷൻസിന് കീഴിൽ ദിനേഷ് ലാൽ യാദവ് സംവിധാനം ചെയ്ത ശിവ എന്ന ഭോജ്പുരി ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്. അവർ മൂന്ന് നന്ദി അവാർഡുകൾ നേടിയിട്ടുണ്ട്. ഒന്ന് ട്രാപ്പിന് ( ടെലിഫിലിം ) (2007), മറ്റൊന്ന് ഗോറിൻ്റാകു സീരിയലിനായി (2010) മറ്റൊന്ന് രാജണ്ണയ്ക്ക് (2011). രാജണ്ണ എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള നന്ദി അവാർഡ് -2011 [3] മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡ് - തെലുങ്ക് -2011 [4][5] എന്നിവ അവർ നേടിയിട്ടുണ്ട്. ബാഹ്യ ലിങ്കുകൾ
അവലംബം
|
Portal di Ensiklopedia Dunia