ആന്ത്രോത്ത്
10°48′51″N 73°40′49″E / 10.814085°N 73.680153°E ലക്ഷദ്വീപ് ദ്വീപസമൂഹങ്ങളിലെ ഇന്ത്യാ ഉപഭൂഖണ്ഡത്തോട് ഏറ്റവും അടുത്ത് കിടക്കുന്ന ദ്വീപാണ് ആന്ത്രോത്ത്. കൊച്ചിയിൽ നിന്നും 293 കിലോമീറ്ററും, കവരത്തിയിൽ നിന്നും 119 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. 4.66 കിലോമീറ്റർ നീളവും, 1.43 കിലോമീറ്റർ വീതിയുമാണ് ഈ ദ്വീപിനുള്ളത്. [1] ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയതും, ഇസ്ലാം മതം സ്വീകരിച്ചതുമായ ദ്വീപാണ് ആന്ത്രോത്ത്.[2]. ദ്വീപസമൂഹത്തിൽ ഏറ്റവും കുറവ് ലഗൂണുകൾ ഉള്ള ദ്വീപാണ് ആന്ത്രോത്ത്.
ആകർഷണങ്ങൾജുമാഅത്ത് പള്ളിഏഴാം നൂറ്റാണ്ടിൽ ദ്വീപ് നിവാസികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചെന്ന് കരുതപ്പെടുന്ന അറബ് സന്ന്യാസി വിശുദ്ധ ഉബൈദുള്ളയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.[3][2] കൃഷിതേങ്ങയാണ് ദ്വീപിലെ പ്രധാന കാർഷികോത്പ്പന്നം. മത്സ്യബന്ധനവും ഒരു പ്രധാന തൊഴിലാണ്. പ്രധാന ഉത്പന്നങ്ങൾകയർ, കൊപ്ര എന്നിവയാണ് പ്രധാന ഉത്പന്നങ്ങൾ ഗതാഗത സൗകര്യങ്ങൾസൈക്കിൾ, മോട്ടോർ സൈക്കിളുകൾ, ഓട്ടോറിക്ഷകൾ എന്നിവയാണ് ദ്വീപിലെ ഗതാഗത സൗകര്യം. അവലംബം
|
Portal di Ensiklopedia Dunia