ആഫ്രോ അമേരിക്കക്കാർ
പതിനാറാം നൂറ്റാണ്ടിൽ അടിമകളാക്കപ്പെട്ട് അമേരിക്കയിലെത്തിയ ആഫ്രിക്കക്കാരെയും അവരുടെ പിൻഗാമികളെയുമാണ് ആഫ്രോ അമേരിക്കക്കാർ എന്ന് വിളിക്കുന്നത്. മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ, മാൽക്കം എക്സ്[5], ബറാക് ഒബാമ , മുഹമ്മദ് അലി ക്ലേ തുടങ്ങിയവർ ആഫ്രോ അമേരിക്കക്കാരാണ്. ചരിത്രംഅമേരിക്കയിലേക്ക് വെള്ളക്കാർ കുടിയേറ്റം ആരംഭിച്ചതു മുതൽ തന്നെ കറുത്തവരായ ആഫ്രിക്കക്കാരെ അടിമകളാക്കി കൊണ്ടു വരാൻ തുടങ്ങിയിരുന്നു.1525 ൽ അടിമകളെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ കപ്പൽ അമേരിക്കയിൽ എത്തിയതായി കണക്കാക്കുന്നു[6][1]. യഥാർത്ഥ അമേരിക്കക്കാരായ റെഡ് ഇന്ത്യക്കാരെ അക്രമിച്ചു കീഴ്പ്പെടുത്തുന്നതിനും കടുത്ത ജോലികൾ ചെയ്യിക്കുന്നതിനുമാണ് വെള്ളക്കാർ ഇവരെ ഉപയോഗിച്ചത്. യാതൊരു വിധ മനുഷ്യാവകാശങ്ങളും നൽകാതെ മൃഗങ്ങളേക്കാൾ മോശമായ രീതിയിലാണ് കറുത്തവരോട് വെള്ളക്കാർ പെരുമാറിയത്. കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി ,കാലിത്തൊഴുത്തിനേക്കാൾ മോശമായ സ്ഥലത്ത് താമസിപ്പിച്ച അവർ തൊഴിലിടങ്ങളിലെ വിവേചനങ്ങൾക്കിരയായിരുന്നു. വെളുത്തവർക്കിടയിലെ തൊഴിലില്ലായ്മ 16.2 ശതമാനമാണെങ്കിൽ കറുത്തവർക്കിടയിൽ അത് 33 ശതമാനമാണ്. ജയിലിൽ കഴിയുന്നവരിൽ 41 ശതമാനവും ആഫ്രോ-അമേരിക്കൻ വിഭാഗത്തിൽ നിന്നുള്ളവരാണ്.[2] Archived 2012-01-19 at the Wayback Machine[7] അവലംബം
|
Portal di Ensiklopedia Dunia