ആറന്മുള കൊട്ടാരം

ഇരുനൂറ് വര്ഷങ്ങൾക്കധികം പഴക്കമുള്ള ആറന്മുളയിലെ കൊട്ടാരം ആണ് വടക്കേ കൊട്ടാരം. കേരളീയ വസ്തുവിദ്യയുടെയും തച്ചുശാസ്ത്രത്തിനെയും നാലുകെട്ട് സമ്പ്രദായത്തിന്റെയും ഉത്തമ ഉദാഹരണമായാണ് ആറന്മുള വടക്കേ കൊട്ടാരം അറിയപ്പെടുന്നത്. ആറന്മുള ക്ഷേത്രത്തിന് മുമ്പിൽ പുണ്യ നദിയായ പമ്പയുടെ തീരത്തായാണ് ആറന്മുള വടക്കേ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. അവസാന ആറന്മുള തമ്പുരാൻ താമസിച്ചിരുന്നതും വടക്കേകൊട്ടാരത്തിൽ ആയിരുന്നു. അടുത്തകാലം വരെ  ചരിത്രപ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്ര ആറന്മുളയിലെത്തുമ്പോൾ തിരുവാഭരണം ഭക്തജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്നത് ആറന്മുള വടക്കേ കൊട്ടാരത്തിൽ ആയിരുന്നു

ആറന്മുള കൊട്ടാരം
Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya