ആൻഡ്രൂ ക്ലെമെന്റ് സെർക്കിസ്[1] (ജനനം: 20 ഏപ്രിൽ 1964) ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടനും സംവിധായകനുമാണ്. ലോർഡ് ഓഫ് ദ റിങ്സ് ഫിലിം പരമ്പര (2001-2003), ദ ഹോബിറ്റ്: ആൻ അൺ എക്സ്പെക്ടഡ് ജേർണി (2012), എന്നീ ചിത്രങ്ങളിൽ ഗോളം എന്ന കഥാപാത്രം, 2005 ൽ പുറത്തിറങ്ങിയ കിംഗ് കോങ്ങ് എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രം, പ്ലാനറ്റ് ഓഫ് ദി ഏപ്സിലെ സീസർ എന്നിവ മോഷൻ ക്യാപ്ചർ സാങ്കേതികവിദ്യ മുഖേന ജീവൻ നൽകുകവഴി അദ്ദേഹം പ്രശസ്തി നേടി.
മോഷൻ ക്യാപ്ചർ അഭിനയമേഖലയിൽ സെർക്കിസിന്റെ നൈപുണ്യം പ്രകീർത്തിക്കപ്പെട്ടതാണ്.[2][3][4] മോഷൻ ക്യാപ്ചർ അഭിനയത്തിന് അദ്ദേഹത്തിന് ഒരു എംപയർ അവാർഡും രണ്ടു സാറ്റേൺ അവാർഡും ലഭിച്ചിട്ടുണ്ട്.ബ്രിട്ടീഷ് ടെലിവിഷൻ ചലച്ചിത്രം ലോംഗ്ഫോർഡിൽ (2006) സീരിയൽ കില്ലർ ഇയാൻ ബ്രാഡി എന്ന കഥാപാത്രം അവതരിപ്പിച്ചതിനു അദ്ദേഹം ഒരു ഗോൾഡൻ ഗ്ലോബ് നോമിനേഷൻ നേടി.
2015 ൽ, അവഞ്ചേഴ്സ്: ഏജ് ഓഫ് അൾട്രോൺ എന്ന ചിത്രത്തിൽ യുലിസിസ് ക്ലോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക വഴി മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലും അദ്ദേഹം അരങ്ങേറി. 2018 ൽ ഇറങ്ങാനിരിക്കുന്ന ബ്ലാക്ക് പാന്തർ എന്ന ചിത്രത്തിൽ ആ വേഷം വീണ്ടും അവതരിപ്പിക്കും. ലണ്ടനിലെ 'ഇമാഗ്നരിറിയം സ്റ്റുഡിയോ' എന്ന നിർമ്മാണ കമ്പനിയും മോഷൻ ക്യാപ്ചർ വർക്ക്ഷോപ്പും സെർഗിസിന് സ്വന്തമായി ഉണ്ട്. 2017 ൽ പുറത്തിറങ്ങിയ ഇമിഗിനാറിയത്തിന്റെ 'ബ്രീറ്റ്' എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു.
ആദ്യകാലജീവിതം
സെർക്കിസ് ജനിച്ചതും വളർന്നതും മിഡിൽസെക്സിലെ റുസ്ലിപ് മാനർ എന്ന സ്ഥലത്താണ്. അദ്ദേഹത്തിന്റെ അമ്മ ലില്ലി ഇംഗ്ലീഷുകാരിയാണ്. പിതാവ് ക്ലെമെന്റ് സെർക്കിസ് ഇറാഖിൽ ജനിച്ച അർമേനിയൻ വംശജനായ ഗൈനക്കോളജിസ്റ്റായിരുന്നു.[5][6][7] അദ്ദേഹത്തിന്റെ പൂർവ്വികരുടെ യഥാർത്ഥ കുടുംബപേര് "സർകിസിയൻ" ആയിരുന്നു. അച്ഛൻ പലപ്പോഴും മധ്യപൂർവദേശത്ത് ജോലി ചെയ്തിരുന്നു. സെർക്കിസും സഹോദരങ്ങളും ബ്രിട്ടനിൽ വളർന്നു.
സെക്കിസിസ് സെന്റ് ബെനഡിക്ട്സ് സ്കൂളിലും, ഈലിങിലും, പിന്നീട് ലാൻകസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് വിഷ്വൽ ആർട്ട്സും പഠിച്ചു..[8] പോസ്റ്ററുകൾ രൂപകൽപന ചെയ്യാൻ താല്പര്യമുള്ളതിനാൽ അദ്ദേഹം തീയറ്റർ രണ്ടാം വിഷയമായി തിരഞ്ഞെടുത്തു. വിദ്യാർത്ഥി റേഡിയോ സ്റ്റേഷനായ ബെയ്ലിഗ് എഫ്.എമ്മിൽ.അദ്ദേഹം ഭാഗമായിരുന്നു. നഫീൽഡ് സ്റ്റുഡിയോയിൽ ചേർന്നു, നാടകങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു.
സ്വകാര്യ ജീവിതം
ലാൻകാസ്റ്റർ സർവ്വകലാശാലയിൽ ഡിഗ്രിയുടെ ഭാഗമായി വിഷ്വൽ ആർട്ടുകളും തിയേറ്ററുകളും പഠിച്ച അദ്ദേഹം 1985 ൽ ബിരുദം നേടി. സെർസിസ് 2002 ജൂലൈയിൽ ലൊറെയ്ൻ ആഷ്ബോണിനെ വിവാഹം കഴിച്ചു. വടക്കൻ ലണ്ടണിലുള്ള ക്രൗച്ച് എൻഡ് എന്ന സ്ഥലത്ത്, അദ്ദേഹം കുടുംബസമേതം വസിക്കുന്നു. [9]