ആൻഡ്രിയ ജെർമിയ
ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ആൻഡ്രിയ ജെർമിയ. പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ, ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലും അറിയപ്പെടുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്നു. ജീവിത രേഖതമിഴ്നാട്ടിലെ ചെന്നൈയിൽ ആംഗ്ലോ ഇന്ത്യൻ റോമൻ കാത്തലിക് വിഭാഗത്തിലാണ് ജനിച്ചത്.[2] മദ്രാസ് ഹൈക്കോടതിയിൽ വക്കീലായി ജോലി ചെയ്യുകയാണ് അവരുടെ പിതാവ്.[3] ബൽജിയത്തിലെ ല്യൂവനിൽ (Leuven) റിസേർച്ച് അസിസറ്റ്ൻഡ് ആയി ജോലി ചെയ്യുന്ന ഇളയ ഒരു സഹോദരിയാണുള്ളത്.[4] ആറക്കോണത്ത് വളർന്ന ആൻഡ്രിയ വിമെൻസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബിരുദം നേടി.[5] എട്ട് വയസ് മുതൽ ക്ലാസിക്കൽ പിയാനോ പഠിച്ച് തുടങ്ങി. പത്താം വയസിൽ ജാക്സൺ ഫൈവ് ശൈലിയിലുള്ള "യംഗ് സ്റ്റാർസ്" എന്ന മ്യൂസിക് ഗ്രൂപ്പിൽ അംഗമായത് അവരുടേ പാട്ട് പാടാനും, കീബോർഡ് വായിക്കാനും, മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള കഴിവും കരിയറിന് അടിസ്ഥാനം നൽകി. കോളേജ് പഠനകാലത്ത് "ദി മഡ്രാസ് പ്ലേയേർസ്"ന്റേയും (The Madras Players) ഏവം (EVAM) സംഘടിപ്പിച്ച നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[6][6] ലൈവ് ആർട്ടിനേയും കലാകാരന്മാരേയും പ്രമോട്ട് ചെയ്യുന്നതിനായി "ദി ഷോ മസ്റ്റ് ഗോ ഓൺ" (The Show Must Go On) (TSMGO Productions) എന്ന കമ്പനിയും സ്ഥാപിച്ചിട്ടുണ്ട്.[7] കരിയർ![]() അഭിനയംഗിരീഷ് കർണാട്ന്റെ "നാഗംദള" എന്ന നാടകത്തിലൂടെയാണ് നാടകഭിനയ രംഗത്തേക്ക് വന്നത്. ഗൗതം മേനോൻന്റെ "വേട്ടയാട് വിളിയാട്" (Vettaiyaadu Vilaiyaadu) എന്നതിൽ ഒരു ഗാനം ആലപിച്ചതിനുശേഷം അദ്ദേഹത്തിന്റെ തന്നെ "പച്ചൈക്കിളി മുത്തുച്ചരം" എന്ന സിനിമയിൽ അഭിനയിച്ചു. ഗായികപാട്ടുകാരിയാവുക എന്ന ലക്ഷ്യത്തോടെ സിനിമയിലെത്തിയ ആൻഡ്രിയ അഭിനയരംഗത്തേക്ക് വഴി മാറുകയായിരുന്നു. 2005-ൽ സിനിമകളിൽ പിന്നണി ഗായികയായി രംഗത്തെത്തി.[8] ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, ദേവിശ്രീ പ്രസാദ് ജി.വി. പ്രകാശ് കുമാർ തുടങ്ങിയ നിരവധി സംഗീത സംവിധായകർ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[9] അതിൽ ചിലതിന് ഫിലിംഫെയർ അവാർഡിനും വിജയ് അവാർഡിനും നോമിനേഷൻസ് ലഭിച്ചിട്ടുണ്ട്. ആയിരത്തിൽ ഒരുവൻ എന്ന ചിത്രത്തിലെ "മാലൈ നേരം"എന്ന ഗാനമാണ് താൻ പാടിയതിൽ ഏറ്റവും വെല്ലുവിളിയായി ആൻഡ്രിയ വിശേഷിപ്പിക്കുന്നത്. സംഗീതസംവിധാനംസ്വന്തമായി ഗാനങ്ങൾ രചിക്കാനും മ്യൂസിക് കമ്പോസ് ചെയ്യാനുമുള്ള അസാമാന്യ കഴിവും ആൻഡ്രിയക്കുണ്ട്, ചെയ്തിട്ടുമുണ്ട്. "തരമണി" എന്ന സിനിമയുടെ പ്രോമോയായി ആൻഡ്രിയ എഴുതുകയും കമ്പോസ് ചെയ്യുകയും പാടുകയും ചെയ്ത ഒരു ഗാനമാണ് "സോൾ ഓഫ് തരമണി". നിരവധി മ്യൂസിക് ആൽബഗാനങ്ങളും, 250 - തിലധികം സ്വന്തം സിനിമാ ഗാനങ്ങളും ആൻഡ്രിയയുടേതായിട്ടുണ്ട്. സിനിമകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾAndrea Jeremiah എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia