ആൻറിയോക്ക്, (നേരത്തേ, ഈസ്റ്റ് ആൻറിയോക്ക്, സ്മിത്ത്സ് ലാൻറിംഗ്,[10] മാർഷ്സ് ലാൻറിങ്ങ്[11]) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കോണ്ട്ര കോസ്റ്റ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. സാൻ ജോവാക്വിൻ-സാക്രാമെന്റോൺ നദീതടത്തിനു സമാന്തരമായി, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ ഭാഗത്തെ കിഴക്കൻ ഉൾക്കടൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇത് സാൻഫ്രാൻസിസ്കോ, ഓക്ക്ലാൻഡ് എന്നിവയുടെ പ്രാന്തപ്രദേശങ്ങളിലൊന്നാണ്. 2010 ലെ സെൻസസ്[12] പ്രകാരം നഗരത്തിന്റെ ജനസംഖ്യ 102,372 ആയിരുന്നു. 2015 ൽ ഇത് 110,542 ആയി എത്തിയിരിക്കുമെന്നു കണക്കാക്കിയിരുന്നു.
ചരിത്രം
കാലിഫോർണിയയിലെ പുരാതന നഗരങ്ങളിൽ ഒന്നാണ് ആൻറിയോക്ക്. 1848-ൽ കാലിഫോർണിയയിലെ ഏറ്റവും വലിയ മേച്ചിൽപ്പുറമായ “Rancho Los Megano” ന്റെ ഉടമയായ ജോൺ മാർഷ്, ഇപ്പോൾ ആന്റിയോക്ക് എന്നറിയപ്പെടുന്ന സാൻ ജോവാക്വിൻ നദീ പ്രദേശത്ത് ഒരു ലാൻഡിംഗ് നിർമ്മിച്ചിരുന്നു. മാർഷ്സ് ലാൻഡിംഗ് എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം, 17,000 ഏക്കറോളം വരുന്ന മേച്ചിൽ പ്രദേശത്തിന്റെ ഷിപ്പിങ് പോയിന്റായിരുന്നു.
1850 മുതൽ 1999 വരെ
ബോട്ടുകൾക്ക് അടുക്കുവാൻ പാകത്തിലുള്ള ഒരു തട്ട് തീരവുമായി ബന്ധിപ്പിച്ചിരുന്നതിനാൽ വർഷത്തിൽ ഏതു കാലത്തും യാനങ്ങൾക്ക് 15 അടിവരെ വെള്ളമുള്ള ഭാഗത്ത് ബോട്ടുകൾ അടുപ്പിച്ചു നിർത്താനും കഴിയുമായിരുന്നു. ഒരു കശാപ്പുശാല, പുകപ്പുര, മാംസ സംസ്കരണകേന്ദ്രം, കന്നുകാലിത്താവളം, ഇതിന്റെ മാനേജരുടേയും പത്നിയുടേയും താമസത്തിനുള്ള ചിത്രപ്പണികൾകൊണ്ട് അലങ്കരിച്ച ഒന്നരനിലയുള്ള പാർപ്പിടം ഇതെല്ലാമടങ്ങിയതായിരുന്നു അക്കാലത്ത് ബോട്ട്ജെട്ടിയും പരിസരവും. [13]1850-ൽ സഹോദരന്മാരായ വില്യം, ജോസഫ് സ്മിത്ത് എന്നിവർ മാർഷ്സ് ലാൻഡിംഗിൽ നിന്ന് അൽപ്പം പടിഞ്ഞാറു മാറി സ്മിത്ത്സ് ലാൻഡിംഗ് എന്ന പേരിൽ ഒരു പട്ടണം സ്ഥാപിച്ചു. 1851 ൽ പട്ടണത്തിൻറെ ചുമതലയുള്ള പുതിയ മന്ത്രി പട്ടണത്തിൻറെ പേര് ബൈബിളിൽ പറയപ്പെടുന്ന പുരാതനനഗരത്തെ അനുസ്മരിപ്പിച്ച് ആൻറിയോക്ക് എന്നു പുനർനാമകരണം ചെയ്യുവാൻ പട്ടണവാസികളെ പ്രേരിപ്പിച്ചു. [14]ഏകദേശം 1859 ൽ ആൻറിയോക്കിന് തെക്കുഭാഗത്തുള്ള കുന്നിൻചെരുവുകളിൽ പലയിടത്തും കൽക്കരി കണ്ടെത്തിയിരുന്നു. ഇതോടെ ഫാമിംഗ്, ക്ഷീരവ്യവസായം എന്നിവയിൽ കേന്ദ്രീകരിച്ചിരുന്ന പട്ടണം ഖനനവ്യവസായത്തിലേയ്ക്ക് മെല്ലെ ചുവടുവച്ചു. ഈ പുതിയ വ്യവസായം, നോർട്ടൺവില്ലെ, സോമേർസ്വില്ലെ, സ്റ്റിവാർട്സ്വില്ലെ, ബ്ലാക്ക് ഡയമണ്ട് (ഇന്ന് കാലിഫോർണിയയിലെ പിറ്റ്സ്ബർഗ്) എന്നീ പുതിയ നഗരങ്ങളുടെ രൂപീകരണത്തിന് കാരണഭൂതമായി. ഇത് ആൻറിയോക്ക് മേഖലയുടെ സാമ്പത്തിക പുരോഗതിക്കും ഏറെ സഹായകമായിത്തീർന്നു.
1876 ൽ ജോൺ സി. റൌസ്, ജോർജ് ഹൗക്സ്ഹൗസ്റ്റും എന്നിവരുടെ കൂട്ടായ്മയിൽ എംപയർ കൽക്കരി കമ്പനി രൂപീകരിക്കപ്പെട്ടു. ആൻറിയോക്കെയിൽ നിന്നും ഇപ്പോൾ “എഫ് സ്ട്രീറ്റ്” (മുമ്പ് കിമ്പോൾ സ്ട്രീറ്റ്) എന്നു വിളിക്കപ്പെടുന്ന ഖനനപ്രദേശത്തേയ്ക്ക് നീളുന്ന ഒരു റെയിൽപ്പാത നിർമ്മിക്കപ്പെട്ടു. പിന്നീട് ഖനികളുടെയും റെയിൽറോഡിൻറെയും നിയന്ത്രണം ബെൽഷാ സഹോദരന്മാരുടെ കൈകളിലെത്തിച്ചേർന്നു. ഖനികൾ വളരെക്കാലം മുൻപ് പ്രവർത്തനം അവസാനിപ്പിക്കുകയും റെയിൽറോഡ് ട്രാക്കുകൾ നീക്കം ചെയ്യപ്പെടുകയും ചെയ്തുവെങ്കിലും റെയിൽവേയുടെ ആൻറിയോക് ടെർമിനലിനുവേണ്ടി നിർമിച്ച പഴയ കെട്ടിടം ഇപ്പോഴും എഫ് സ്ട്രീറ്റ്, ഫോർത്ത് സ്ട്രീറ്റ് എന്നിവയുടെ കോണിലായി പഴയകാലത്തേതുപോലെ നിലനിൽക്കുന്നു.
1863-ൽ ആന്റിക്കിനടുത്ത് ചെമ്പ് അയിര് കണ്ടുപിടിച്ചതു വലിയ ശ്രദ്ധനേടിയിരുന്നു. അയിര് ഉരുക്കി ശുദ്ധീകരിക്കുന്ന പ്രകൃയകൾ ആൻറിയോക്കിൽ ആരംഭിച്ചു. അക്കാലത്ത് അയിരിന് ടണ്ണിന് പതിനഞ്ചു മുതൽ ഇരുപത്തിയഞ്ചു ഡോളർ വരെ നേടിയിരുന്നു. 1865 ആൻറിയോക്കിനു സമീപം ആദ്യമായി പെട്രോളിയം ഡ്രില്ലുചെയ്തുവെങ്കിലും ഉൽപാദനം ലാഭകരമാക്കുവാൻ പറ്റിയ തോതിലുള്ള എണ്ണ ലഭിച്ചില്ലായിരുന്നു.
ആൻറിയോക്ക് പോസ്റ്റ് ഓഫീസ് 1851 ൽ തുറക്കുകയും 1852 ൽ അടക്കുകയും 1855 ൽ വീണ്ടും തുറക്കുകയും 1862 ൽ വീണ്ടും അടച്ചു പൂട്ടുകയും ചെയ്തു. 1863 ൽ വീണ്ടും തുറന്നതു മുതൽ തുടർച്ചയായി പ്രവർത്തിക്കുന്നു.[15] 1872 ൽ ആൻറിയോക്ക് നഗരം സംയോജിപ്പിക്കപ്പെട്ടു.[16]
അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഈ നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 29.1 ചതുരശ്ര മൈൽ ( (75 km2) ആണ്, ഇതിൽ 28.3 ചതുരശ്ര മൈൽ (73 km2) പ്രദേശം കര ഭൂമിയും ബാക്കി 0.7 ചതുരശ്ര മൈൽ (1.8 km2) (2.52 ശതമാനം) ജലവുമാണ്.
കാലാവസ്ഥ
ആന്റിയോക്കിൽ കൊപ്പൻ കാലാവസ്ഥാ വർഗ്ഗീകരണമനുസിരിച്ചുള്ള (BSk) ചൂടുള്ള വരണ്ട വേനൽക്കാലവും മിതമായ തണുപ്പും തീക്ഷ്ണതകുറഞ്ഞ മഴയുമാണ് അനുഭവപ്പെടാറുള്ളത്.[18]
↑Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 595. ISBN1-884995-14-4.
↑Lyman, George D. John Marsh, Pioneer: The Life Story of a Trail-Blazer on Six Frontiers, pp. 280-1, The Chautauqua Press, Chautauqua, New York, 1931.
↑Gudde, Erwin; William Bright (2004). California Place Names (Fourth ed.). University of California Press. p. 15. ISBN0-520-24217-3.
↑Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 595. ISBN1-884995-14-4.
↑Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 595. ISBN1-884995-14-4.