ആർഡ്വിനോ
ഒരു ഓപ്പൺ സോഴ്സ് കമ്പ്യൂട്ടർ ഹാർഡ് വെയർ സോഫ്റ്റ്‌വേർ കമ്പനിയാണ് ആർഡ്വിനോ. ഡിജിറ്റൽ ഡിവൈസുകളും ഭൌതിക ലോകത്തിലെ വസ്തുക്കളെ മനസ്സിലാക്കാനും നിയന്ത്രിക്കാനുതകുന്ന ഇന്ററാക്ടീവ് വസ്തുക്കളെയും നിർമ്മിക്കുന്നതിനായി ഒറ്റ ബോർഡ് മൈക്രോകൺട്രോളറുകളും മൈക്രോകൺട്രോളർ ഉപകരണങ്ങളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന ഒരു ഓപ്പൺ സോഴ്സ് കമ്പ്യൂട്ടർ ഹാർഡ് വെയർ സോഫ്റ്റ്‌വേർ കമ്പനിയാണിത്. ഗ്നു ലെസ്സർ ജനറൽ പബ്ലിക് ലൈസൻസ് (എൽജിപിഎൽ) അല്ലെങ്കിൽ ഗ്നു ജനറൽ പബ്ലിക് ലൈസൻസ് (ജിപിഎൽ) പ്രകാരം ലൈസൻസ് ലഭിച്ച ഓപ്പൺ സോഴ്സ് ഹാർഡ്വെയറുകളും സോഫ്റ്റ്വെയറുകളും പ്രോജക്റ്റിന്റെ ഉൽപ്പന്നങ്ങൾ ഈ കമ്പനി വിതരണം ചെയ്യുന്നു[1]. ആർഡ്വിനോ ബോർഡ് ഡിസൈനുകൾ പലതരം മൈക്രോപ്രൊസസ്സറുകളും കണ്ട്രോളറുകളും ഉപയോഗിക്കുന്നു. ബോർഡുകളിൽ ഡിജിറ്റൽ, അനലോഗ് ഇൻപുട്ട് / ഔട്ട്പുട്ട് പിൻസെറ്റുകൾ ഉണ്ട്. ഇത് വിവിധ വിപുലീകരണ ബോർഡുകൾക്കും (ഷീൽഡുകൾ) മറ്റ് സർക്യൂട്ടുകൾക്കും ഇടപഴകാനാകും. ചില മോഡലുകളിൽ യൂണിവേഴ്സൽ സീരിയൽ ബസ് (യുഎസ്ബി) ഉൾപ്പെടുന്ന സീരിയൽ കമ്മ്യൂണിക്കേഷൻ ഇന്റർഫെയ്സ് ബോർഡുകളുണ്ട്. പ്രോഗ്രാമിങ് ഭാഷകളായ സി, സി + + എന്നിവയിൽ നിന്നുള്ള സവിശേഷതകളുടെ ഒരു വകഭേദമുപയോഗിച്ചാണ് മൈക്രോകൺട്രോളറുകൾ സാധാരണയായി പ്രോഗ്രാം ചെയ്യുന്നത്. പരമ്പരാഗത കമ്പൈലർ ടൂൾചൈനുകൾ ഉപയോഗിക്കുന്നതിനു പുറമേ, പ്രോസസ്സിംഗ് ഭാഷാ പദ്ധതിയുടെ അടിസ്ഥാനത്തിൽ ആർഡ്വിനോ പ്രോജക്റ്റ് സംയോജിത വികസന പരിതഃസ്ഥിതി (IDE) നൽകുന്നു. ആർഡ്വിനോ പ്രോജക്ട് ആരംഭിച്ചത് 2003 ൽ ഇറ്റലിയിലെ ഇവ്രിയയിലെ ഇന്റെറാക്ഷൻ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്കുള്ള ഒരു പരിപാടിയായി ആണ്, നവവിദ്യാർത്ഥികൾക്കും, പ്രൊഫഷണലുകൾക്കുമായി കുറഞ്ഞ ചെലവിൽ ലളിതവുമായ മാർഗ്ഗത്തിലൂടെ സെൻസറുകളും ആക്ടിവേറ്റർമാരും ഉപയോഗിച്ച് അവരുടെ പരിസ്ഥിതിയുമായി ഇടപഴകുന്ന ഉപകരണങ്ങളുണ്ടാക്കാൻ പ്രപതരക്കുക എന്നതായിരുന്നു ലക്ഷ്യം. തുടക്ക പരിചയക്കാരെ ഉദ്ദേശിച്ചിട്ടുള്ള അത്തരം ഉപകരണങ്ങളുടെ പൊതുവായ ഉദാഹരണങ്ങൾ ലളിതമായ റോബോട്ടുകൾ, തെർമോസ്റ്റാറ്റുകൾ, മോഷൻ ഡിറ്റക്ടർ എന്നിവയാണ്[2]. ആർഡ്വിനോ എന്ന പേര് ഇറ്റലിയിലെ ഇവ്രിയയിലെ ഒരു ബാറിന്റെ പേരിൽ നിന്നാണ് രൂപപ്പെട്ടത്, അവിടെ പ്രൊജക്റ്റിന്റെ ചില സ്ഥാപകർ കണ്ടുമുട്ടാൻ തുടങ്ങി. 1002 മുതൽ 1014 വരെ ഇറ്റലിയിലെ ഇവ്രിയ ഭരിച്ചിരുന്ന രാജാവിന്റെ പേരാണ് 'ആർഡ്വിനോ', ഈ പേരായിരുന്നു ബാറിനുണ്ടായിരുന്നത്[3]. ചരിത്രംആർഡ്വിനോ പ്രോജക്ട് ഇറ്റലിയിലെ ഇവ്രിയയിലെ ഇന്റെറാക്ഷൻ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് തുടങ്ങുന്നത്[2]. അക്കാലത്ത്, വിദ്യാർത്ഥികൾ ഒരു ബേസിക് സ്റ്റാമ്പ് മൈക്രോകൺട്രോളർ ഉപയോഗിച്ചു $ 100 ചെലവാക്കിയണ് പ്രോജക്റ്റുകൾ ചെയ്തിരുന്നത്, നിരവധി വിദ്യാർത്ഥികൾക്ക് ഇത് ഗണ്യമായ ചെലവായിരുന്നു. 2003-ൽ ഹർണാൻഡോ ബാരാഗൻ(Hernando Barragán) മാസിമോ ബാൻസി, കാസി റാസ് എന്നിവയുടെ മേൽനോട്ടത്തിൽ ഐഡിഐഐ()യിലെ ഒരു മാസ്റ്റർ തീസിസ് പ്രൊജക്ടായി വയറിങ്ങ്ഡെവലപ്മെന്റ് പ്ലാറ്റ്ഫോം(Wiring) രൂപപ്പെടുത്തി. ഡിജിറ്റൽ പ്രോജക്ടുകൾക്ക് നോൺ-എൻജിനീയർമാർക്ക് ലളിതവും കുറഞ്ഞ ചെലവുള്ളതുമായ ടൂളുകൾ നിർമ്മിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വയറിങ്ങ്ഡെവലപ്മെന്റ് പ്ലാറ്റ്ഫോമിൽ പ്രിന്റ്ഡ് സർക്യൂട്ട് ബോർഡ് (PCB), ATMega168 മൈക്രോകൺട്രോളർ, മൈക്രോകൺട്രോളർ എളുപ്പത്തിൽ പ്രോഗ്രാം ചെയ്യാനുള്ള പ്രോസസ്സിംഗ്, ലൈബ്രറി ഫംഗ്ഷനുകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു IDE എന്നിവ ഉൾക്കൊണ്ടിരുന്നു.
ഹാർഡ്വെയർ![]() ആർഡ്വിനോ ഓപ്പൺ സോഴ്സ് ഹാർഡ്‌വെയർ ആണ്. ഹാർഡ്‌വെയർ റഫറൻസ് ഡിസൈനുകൾ ഒരു ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-അലൈക്ക് 2.5 ലൈസൻസിന് കീഴിലാണ് വിതരണം ചെയ്യുന്നത് കൂടാതെ ആർഡ്വിനോ വെബ്സൈറ്റിലും ഹാർഡ്‌വെയറിന്റെ ചില പതിപ്പുകളുള്ള ലേഔട്ടും നിർമ്മാണ ഫയലുകളും ലഭ്യമാണ്. ഐഡിയുടെ(IDE) സോഴ്സ് കോഡ് ഗ്നു ജനറൽ പബ്ലിക് ലൈസൻസ്, പതിപ്പ് 2[5]. പ്രകാരം പുറത്തിറക്കുന്നു. ആർഡ്വിനോ ബോർഡുകളുടെ ഒരു ഔദ്യോഗിക ബിൽ ഓഫ് മെറ്റീരിയൽസ് ആർഡ്വിനോ സ്റ്റാഫ് പുറത്തുവിട്ടിട്ടില്ല. ഹാർഡ്വെയർ, സോഫ്റ്റ്‌വേർ ഡിസൈനുകൾ കോപ്പിലെഫ്റ്റ് ലൈസൻസിനു കീഴിൽ സ്വതന്ത്രമായി ലഭ്യമാണെങ്കിലും, ഡവലപ്പർമാർ ആർഡ്വിനോ (ഔദ്യോഗിക ജേണലായി മാത്രം ഉപയോഗിക്കപ്പെടുന്നവ)] ' അനുമതി. ആർഡ്വിനോയുടെ ഉപയോഗത്തെ സംബന്ധിച്ച ഔദ്യോഗിക നയ രേഖ പ്രോജക്ട് മറ്റുള്ളവർ ഔദ്യോഗിക ജോലിയിൽ ഉൾപ്പെടുത്താൻ തുറന്നതാണെന്ന് ഊന്നിപ്പറയുന്നു[6]. അവലംബം
പുറം കണ്ണികൾആർഡ്വിനോ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia