ഒരു ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായിരുന്നു ആൾഫ്രഡ് റസ്സൽ വാലസ് (Alfred Russel Wallace). പ്രകൃതിനിർദ്ധാരണം വഴിയുള്ള ജീവപരിണാമം എന്ന കണ്ടെത്തൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത് ചാൾസ് ഡാർവിനും ആൾഫ്രഡ് റസ്സൽ വാലസും ചേർന്നായിരുന്നു. രണ്ടുപേരും വെവ്വേറെ നിലകളിൽ കണ്ടെത്തിയതായിരുന്നു അത്.
പരിണാമസിദ്ധാന്തത്തിന്റെ വികാസത്തിന് അദ്ദേഹം ധാരാളം സംഭാവന നൽകിയിട്ടുണ്ട്, അതിൽ മൃഗങ്ങളിലെ അപോസ്മാറ്റിസവും വാലസ് ഇഫെക്റ്റും പെടും. സാമ്പ്രദായികരീതിയിൽ നിന്ന് വേറിട്ടു ചിന്തിക്കുന്ന ആളായിരുന്നു അദ്ദേഹം. മാനസികവികാസത്തിന് അദ്ധ്യാത്മ സിദ്ധാന്തത്തിലെ വക്കാലത്തും ദ്വന്ദദൈവത്തിലുള്ള വിശ്വാസവും അദ്ദേഹത്തെ മറ്റുചില ശാസ്ത്രജ്ഞരിൽ നിന്നും അകറ്റി.
ശാസ്ത്രീയപ്രവർത്തനങ്ങൾ കൂടാതെ അദ്ദേഹം മുതലാളിത്തത്തിനും സാമൂഹിക അനീതിയ്ക്കും എതിരായുള്ള സാമൂഹ്യപ്രവർത്തകനായിരുന്നു. അദ്ദേഹത്തിന്റെ പ്രകൃതിയുടെ ചരിത്രത്തിലുള്ള തല്പര്യംകൊണ്ട് മാനുഷിക പ്രവർത്തനം കൊണ്ട് പ്രകൃതിക്കുണ്ടാകുന്ന ആഘാതങ്ങൾക്ക് എതിരെ ശബ്ദമുയർത്തിയ ശസ്ത്രജ്ഞരിൽ പ്രമുഖനായിരുന്നു. അദ്ദേഹം സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ നടത്തിയ പര്യവേക്ഷണങ്ങൾക്കീടയിലെ സാഹസിക യാത്രകളും നിരീക്ഷണങ്ങളും ഉൾക്കോണ്ട് ശാസ്ത്രീയ-സാമൂഹിക വിഷയങ്ങളിൽ ധാരാളം രചനകൾ വളരെ പ്രചാരവും ബഹുമാനവും നേടിയവയാണ്. 1869 ൽ പ്രസിദ്ധീകരിച്ച ശേഷം ഇതേവരെ അതിന്റെ പതിപ്പുകൾ നിർത്തിയിട്ടില്ല.
വാലസ് ജീവിതകാലം മിക്കവാറും സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹം ശേഖരിച്ച സ്പെസിമെനുകൾ വിറ്റ് അദ്ദേഹം ആമസോണിലേക്കും കിഴക്കോട്ടേക്കുമുള്ള യാത്രകൾക്ക് പണം കണ്ടെത്തി. ആ വില്പനകളിൽ നിന്നു കിട്ടിയ പണം വിജയകരമല്ലാത്ത നിക്ഷേപങ്ങൾ നടത്തുകയും ചെയ്തു. അദ്ദേഹത്തിന് പ്രസിദ്ധീകരണങ്ങളിൽ നിന്നു കിട്ടിയ പണത്തെ ആശ്രയിച്ചു ജീവിക്കേണ്ടിവന്നു. ബ്രിട്ടീഷ് ശാസ്ത്രസമൂഹത്തിലെ അദ്ദേഹത്തിന്റെ സമകാലികരായിരുന്ന ചാൾസ് ഡാർവിൻ, ചാൾസ് ലയെൽ എന്നിവരെപ്പോലെ അദ്ദേഹത്തിനു കുടുബസ്വത്ത് ഉണ്ടായിരുന്നില്ല. ശമ്പളം ലഭിക്കാവുന്ന ഒരു ജോലിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല.1881 -ൽ ചാൾസ് ഡാർവിന്റെ ശ്രമഫലമായി അദ്ദേഹത്തിന് സർക്കാരിൽ നിന്ന് ചെറിയൊരു പെൻഷൻ ലഭിച്ചു തുടങ്ങി.
ജീവിതരേഖ
വാലസിനെ പലരും വിശേഷിപ്പിക്കാറ് 'മറ്റൊരു ഡാർവിൻ' എന്നാണ്. 1854 മുതൽ എട്ടുവർഷക്കാലം അദ്ദേഹം തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ പ്രവർത്തിച്ചു. വാലസിനെ പലരും വിശേഷിപ്പിക്കാറ് 'മറ്റൊരു ഡാർവിൻ' എന്നാണ്. 1854 മുതൽ എട്ടുവർഷക്കാലം അദ്ദേഹം തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിൽ പ്രവർത്തിച്ചു. [1]
Berry, Andrew (2003). Infinite Tropics: An Alfred Russel Wallace Anthology. London: Verso. ISBN1-85984-478-2.
Crawforth, Anthony (2009). The Butterfly Hunter: The life of Henry Walter Bates. The University of Buckingham Press. ISBN978-0-9560716-1-3.
Scarpelli, Giacomo (1992). "Nothing in nature that is not useful. The anti-vaccination crusade and the idea of 'harmonia naturae' in Alfred Russel Wallace". Nuncius. Nuncius: 109–130.