ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക്ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് ഇന്ത്യൻ പോസ്റ്റ് പെയ്മെൻറ്സ് ബാങ്ക്[1]. രാജ്യത്തെ വിദൂര മേഖലകളിലെ ജനങ്ങൾക്ക് ധനസഹായം എത്തിക്കുന്നതിനാണ് ഈ ബാങ്ക് മുൻഗണന നൽകുന്ത്. 2006-ൽ, 11-ാം പഞ്ചവത്സര പദ്ധതിക്കാലത്ത് 1000 കോടി രൂപ കമ്മി നികത്തുവാൻ ഇന്ത്യ പോസ്റ്റ് ഒരു ബാങ്ക് തുറക്കുമെന്ന് പ്രഖ്യാപിക്കുകയും അതിനു വേണ്ട നടപടിക്രമങ്ങളിലേയ്ക്ക് കടക്കുകയും ചെയ്തു.[2] ആദ്യ ഘട്ടത്തിൽ ബാങ്കിനുള്ള അനുമതിപത്രം റിസർവ്വ് ബാങ്ക് നിരസിച്ചുവെങ്കിലും അപേക്ഷ പുന:പരിശോധിക്കാൻ സാദ്ധ്യതയുണ്ടെന്നു പ്രഖ്യാപിച്ചിരുന്നു.[3] സേവനംപെയ്മെൻറ്സ് ബാങ്കിന്റെ സേവനങ്ങൾ പോസ്റ്റ് ഓഫീസുകൾ, മൊബൈൽ ഫോൺ, എടിഎമ്മുകൾ, പിഒഎസ്, ഡിജിറ്റൽ പേയ്മെന്റുകൾ എന്നിവയുമായും ബന്ധിപ്പിക്കാൻ കഴിയും. കൂടാതെ പണം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അയയ്ക്കൽ, നിക്ഷേപം സ്വീകരിക്കൽ, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ സേവനങ്ങളും പേയ്മെന്റ്സ് ബാങ്കിലൂടെ നടത്താൻ കഴിയും. മ്യൂച്ച്വൽ ഫണ്ടുകൾ, ഇൻഷൂറൻസ്, പെൻഷൻ എന്നീ സേവനങ്ങളും പോസ്റ്റൽ ബാങ്കിലൂടെ നടത്താം. 2014 ഫെബ്രുവരി 27 ന് ഇന്ത്യാ പോസ്റ്റ് അതിന്റെ ആദ്യത്തെ എടിഎം ചെന്നൈയിൽ തുറന്നു.[4] അവലംബം
|
Portal di Ensiklopedia Dunia