ഇന്ദ്രജിത്ത് (നടൻ)
ജീവിതരേഖമലയാള സിനിമയിലെ താരദമ്പതികളായിരുന്ന സുകുമാരൻ്റെയും മല്ലിക സുകുമാരൻ്റെയും മൂത്ത മകനായി 1979 ഡിസംബർ 17ന് ജനിച്ചു. 1986-ലെ പടയണി എന്ന സിനിമയിൽ മോഹൻലാലിൻ്റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് സിനിമാ പ്രവേശനം. പിന്നീട് 2002-ൽ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. അതേ വർഷം തന്നെ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന സിനിമയിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച എസ്.ഐ. ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രം അദ്ദേഹത്തിന് പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ ഇന്ദ്രജിത്തിനുള്ള കഴിവ് പല ചിത്രങ്ങളിലും വിവിധ വേഷങ്ങൾ ചെയ്യുന്നതിന് അദ്ദേഹത്തിന് സഹായകരമായി. സന്തോഷ് ശിവൻ സംവിധാനം ചെയ്ത റോഡ് ടു ദ ടോപ്പ് എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. ഒരു ഗായകൻ കൂടിയാണ് ഇന്ദ്രജിത്ത്. പ്രശസ്ത മലയാള ചലച്ചിത്ര അഭിനേതാവ് പ്രിഥിരാജ് സുകുമാരൻ സഹോദരനാണ്. ആലപിച്ച ഗാനങ്ങൾ
(സിനിമ) മുല്ലവള്ളിയും തേന്മാവും 2003
(സിനിമ) ഹാപ്പി ഹസ്ബൻ്റ്സ് 2010
(സിനിമ) നായകൻ 2010
(സിനിമ) ചേകവർ 2010
(സിനിമ) അരികിൽ ഒരാൾ 2010
(സിനിമ) മസാല റിപ്പബ്ലിക് 2014
(സിനിമ) ഏഞ്ചൽസ് 2014
(സിനിമ) അമർ അക്ബർ അന്തോണി 2014
(സിനിമ) മോഹൻലാൽ 2018 സ്വകാര്യ ജീവിതം
ചിത്രങ്ങൾമലയാളം
ഹിന്ദി
ഇംഗ്ലീഷ്
തമിഴ്
തെലുങ്ക്
അവലംബം |
Portal di Ensiklopedia Dunia