ഇന്റലിജെഐഡിയ
കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ വികസിപ്പിക്കുന്നതിന് തയ്യാറാക്കിയ ജാവ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് എൻവയോൺമെന്റ് (IDE) ആണ് ഇന്റലിജെ ഐഡിയ. ഇത് ജെറ്റ് ബ്രെയിൻസാണ് (മുൻപ് IntelliJ എന്നാണ് അറിയപ്പെട്ടിരുന്നത് ) വികസിപ്പിച്ചെടുത്തത് ഇത് അപ്പാച്ചെ 2 ലൈസൻസുള്ള കമ്മ്യൂണിറ്റി എഡിഷനിലും [2]ഒരു കുത്തക വാണിജ്യ പതിപ്പിലും ലഭ്യമാണ്. വാണിജ്യപരമായ വികസനത്തിന് ഇവ രണ്ടും ഉപയോഗിക്കാം.[3] ചരിത്രംഇന്റലിജെ ഐഡിയയുടെ ആദ്യ പതിപ്പ് ജനുവരി 2001 ലാണ് പുറത്തിറങ്ങിയത്, കൂടാതെ വിപുലമായ കോഡ് നാവിഗേഷനും കോഡ് റീഫാക്ടറിംഗ് സംവിധാനങ്ങളും സംയോജിപ്പിച്ച ആദ്യത്തെ ജാവ ഐഡിഇകളിൽ ഒന്നായിരുന്നു ഇത്.[4][5] 2010 ഇൻഫോ വേൾഡ് റിപ്പോർട്ടിൽ, ഇന്റലിജെ നാല് ജാവ പ്രോഗ്രാമിങ് ടൂളുകൾ ഏറ്റവും ഉയർന്ന ടെസ്റ്റ് സെന്റർ സ്കോർ നേടി അവ ഇതാണ്: എക്ലിപ്സ്,ഇന്റലിജെഐഡിയ, നെറ്റ്ബീൻസ്, ജെഡെവലപ്പർ തുടങ്ങിയവ.[6] ഡിസംബറിൽ ഗൂഗിൾ ആൻഡ്രോയ്ഡ് സ്റ്റുഡിയോയുടെ 1.0 പതിപ്പ് പ്രഖ്യാപിച്ചു. ഗൂഗിൾ പുറത്തിറക്കിയ ഇൻലിജെ ഐഡിയയുടെ ഓപ്പൺ സോഴ്സ് കമ്മ്യൂണിറ്റി എഡിഷൻ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയ്ഡ് ആപ്ലിക്കേഷനുകൾക്കായി തയ്യാറാക്കിയ ഒരു ഓപ്പൺ സോഴ്സ് ഐ.ഡി.ഇ.[7]ഇന്റലിജെയുടെ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ള മറ്റ് വികസന പരിസ്ഥിതികൾ ആപ്പ്കോഡ്(AppCode), സീലയൺ(CLion), പിഎച്ച്പിസ്റ്റോം(PhpStorm), പൈചാം(PyCharm), റൂബിമൈൻ(RubyMine), വെബ്ബ്സ്റ്റോം(WebStorm), എംബിഎസ്(MPS) എന്നിവയാണ്. സിസ്റ്റം ആവശ്യകതകൾ
സവിശേഷതകൾകോഡിംഗ് അസ്റ്റിസ്റ്റൻസ്കോഡ് കമ്പ്ലീഷൻ പോലുള്ള ചില സവിശേഷതകൾ ഐഡിഇ(IDE) നൽകുന്നു. നേരിട്ട് കോഡിൽ ഒരു ക്ലാസ് അല്ലെങ്കിൽ ഡിക്ലറേഷൻ വരെ പ്രവേശനം അനുവദിക്കുന്ന കോൺടക്ട്, കോഡ് നാവിഗേഷൻ എന്നിവ വിശകലനം ചെയ്തുകൊണ്ട്, കോഡ് റീഫാക്ടറിംഗും നിർദ്ദേശങ്ങളും വഴിയും ഇൻകൺസ്റ്റൻസി പരിഹരിക്കാനുള്ള ഓപ്ഷനുകൾ നൽകിയിട്ടുണ്ട്.[9][10] ബിൽറ്റ് ഇൻ ടൂൾസ് ആൻഡ് ഇന്റഗ്രേഷൻഗ്രന്റ്, ബോവർ, ഗ്രേഡിൽ, എസ്ബിടി തുടങ്ങിയ ബിൽഡ് / പാക്കേജിംഗ് പ്രയോഗങ്ങളുടെ സംയോജനം നൽകുന്നു. ഇത് ഗിറ്റ് (Git), മെർക്കുറിയൽ, പെർഫോർസ്, എസ് വിഎൻ എന്നിവ പോലെയുള്ള പതിപ്പ് കൺസട്ടിംഗ് സിസ്റ്റങ്ങളെ പിന്തുണയ്ക്കുന്നു. മൈക്രോസോഫ്റ്റ് എസ്ക്യുഎൽ സെർവർ (Microsoft SQL Server), ഒറാക്കിൾ(ORACLE), പോസ്റ്റ്ഗ്രേഎസ്ക്യുഎൽ(PostgreSQL), മൈഎസ്ക്യുഎൽ(MySQL) തുടങ്ങിയ ഡാറ്റാബേസുകൾക്ക് ഐഡിഇയിൽ നിന്നും നേരിട്ട് ആക്സസ് ചെയ്യാൻ കഴിയും. പ്ലഗിൻ എക്കോസിസ്റ്റംഇന്റലിജെ പ്ലഗിന്നുകളെ പിന്തുണയ്ക്കുന്നു, അതിലൂടെ ഒരാൾക്ക് ഐഡിഇയിലേക്ക് കൂടുതൽ പ്രവർത്തനം ചേർക്കാം. ഇന്റലിജെയുടെ പ്ലഗിൻ റിപ്പോസിറ്ററി വെബ്‌സൈറ്റിൽ നിന്നോ ഐഡിഇയുടെ ഇൻബിൽറ്റ് പ്ലഗിൻ സെർച്ച് ആൻഡ് ഇൻസ്റ്റാളേഷൻ ഫീച്ചർ വഴിയോ പ്ലഗിനുകൾ ഡൗൺലോഡ് ചെയ്യാനും ഇൻസ്റ്റാൾ ചെയ്യാനും കഴിയും. ഓരോ പതിപ്പിനും വെവ്വേറെ പ്ലഗിൻ റിപ്പോസിറ്ററികളുണ്ട്, കമ്മ്യൂണിറ്റിയും അൾട്ടിമേറ്റ് എഡിഷനുകളും 2019-ലെ കണക്കനുസരിച്ച് 3000-ലധികം പ്ലഗിനുകൾ വീതം ഉണ്ട്.[11] അവലംബം
|
Portal di Ensiklopedia Dunia