ഇബ്രാഹിം സുലൈമാൻ സേട്ട്
മുൻ പാർലമെന്റ് അംഗവും ഇന്ത്യൻ നാഷനൽ ലീഗിന്റെ അധ്യക്ഷനും ന്യൂനപക്ഷവകാശങ്ങൾക്കായി പോരാടിയ പ്രഗൽഭനായ ദേശീയനേതാവുമായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ട്. നിരവധി വർഷങ്ങൾ മുസ്ലിം ലീഗിന്റെ സമുന്നതനേതാവായി പ്രവർത്തിച്ച അദ്ദേഹം ബാബരി മസ്ജിദ് ധ്വംസനാനന്തരം മുസ്ലിം ലീഗുമായി വഴിപിരിഞ്ഞ് ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപിച്ചു. മഞ്ചേരി,പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി 35 വർഷക്കാലം ലോകസഭാംഗമായി പ്രവർത്തിച്ചു.[1][2] 2005 ൽ മരണമടഞ്ഞു.[3] മഹ്ബൂബെ മില്ലത്ത് എന്ന് ന്യൂനപക്ഷങ്ങൾ അദ്ദേഹത്തെ സ്നേഹപൂർവം വിളിച്ചു. കച്ചി മേമൻ വിഭാഗത്തിൽ പെടുന്ന ആളാണ് സുലൈമാൻ സേട്ട്. ജീവിതം1922 നവംബർ 3 ന് മൈസൂരിൽ നിന്ന് ബംഗ്ലുരുവിൽ സ്ഥിരതാമസമാക്കിയ ഒരു സമ്പന്ന വ്യാപാരകുടുംബത്തിലാണ് ഇബ്രാഹിം സുലൈമാൻ സേട്ട് ജനിച്ചത്. പിതാവ് മുഹമ്മദ് സുലൈമാൻ. മാതാവ് സൈനബ് ബായ്. സുലൈമാൻ സേട്ടുവിന്റെ മാതാവ് കേരളത്തിലെ തലശ്ശേരി സ്വദേശിനിയാണ്.[4] സാമ്പത്തിക ശാസ്ത്രത്തിലും ചരിത്രത്തിലും ബിരുദമെടുത്ത സേട്ട് മൈസൂരിലേയും കോലാറിലേയും കോളേജുകളിൽ അദ്ധ്യാപകനായി ജോലിചെയ്തു. സർക്കാർ ജോലിക്കാർ രാഷ്ട്രീയത്തിൽ ഇടപെടുന്നത് തടയപ്പെട്ടപ്പോൾ സേട്ട് തന്റെ ഉദ്യോഗം രാജിവെച്ചു. കൊച്ചിക്കടുത്തുള്ള മട്ടാഞ്ചേരിയിലെ മർയം ബായിയാണ് സേട്ടുവിന്റെ പത്നി. ഇവർക്ക് അഞ്ചുമക്കളുണ്ട്. 2005 ഏപ്രിൽ 27 ന് അദ്ദേഹം മരണപ്പെട്ടു.. അദ്ദേഹം സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ലീഗ് എന്ന പ്രസ്ഥാനം ഇപ്പോൾ എൽ ഡി എഫ് ഘടക കക്ഷിയായി പ്രവർത്തിച്ചു വരുന്നു ലോക് സഭ കാലഘട്ടവും പാർട്ടിയും
അവലംബം
|
Portal di Ensiklopedia Dunia