ഇമ്രത് ഖാൻ
സിതാർ വിദ്വാനും ഉസ്‌താദ് വിലായത് ഖാന്റെ സഹോദരനുമാണ് ഇമ്രത് ഖാൻ(17 നവംബർ 1935 – 22 നവംബർ 2018). 2017 ൽ പത്മശ്രീ ലഭിച്ചു.[1] ജീവിതരേഖആഗ്രയിൽ വേരുകളുള്ള സംഗീത കുടുംബമായിരുന്നു. മുഗൾ ഭരണാധികാരികളുടെ സദസ്സിലെ സംഗീതജ്ഞരായിരുന്നു അദ്ദേഹത്തിന്റെ മുൻ തലമുറ. അദ്ദേഹത്തിന്റെ അച്ഛൻ ഇനായത‌് ഖാനും മുത്തച്ഛൻ ഇംദാദ‌് ഖാനും പ്രശസ്ത സിത്താർ–-സുർബഹാർ വാദകരായിരുന്നു. ചെറുപ്പത്തിൽത്തന്നെ അച്ഛൻ മരിച്ചു. അമ്മ ബഷിറൻ ബീഗവും അവരുടെ പിതാവും ഗായകനുമായ ബന്തേ ഹസ്സൻ ഖാനുമാണ‌് ഇമ്രത‌്ഖാനെ വളർത്തിയത‌്. യൂറോപ്പിലും അമേരിക്കയിലും വിവിധ ഏഷ്യൻ രാജ്യങ്ങളിലും കച്ചേരികളുമായി കടന്നു ചെന്ന ഇമ്രത്ഖാന് വൻ വരവേൽപ്പാണ് ലഭിച്ചത്. 1970-ൽ കാൻ ചലച്ചിത്രോത്സവത്തിൽ പരിപാടി അവതരിപ്പിച്ചു. ഉസ‌്താദ‌് ബിസ‌്മില്ലാഖാൻ, തിരക‌്വ ഖാൻ, പണ്ഡിറ്റ‌് വി.ജി. ജോഗ‌് എന്നിവരോടൊപ്പം വേദികൾ പങ്കിട്ടിട്ടുണ്ട‌്. ഉസ‌്താദ‌് വിലയത‌് ഖാൻ സഹോദരനാണ‌്. സിതാർ വാദകനായ നിഷാത്, സിതാറിലും സുർബഹാറിലും മികവു തെളിയിച്ച ഇർഷാദ്, സരോദ് വാദകൻ വജാഹത്, ഷഫാതുള്ള, അസ്മദ് ഖാൻ എന്നിവരാണ് മക്കൾ. സുർബഹാർഇംദാദ്ഘാനി ഖരാനയെന്നും അറിയപ്പെടുന്ന ഇട്ടാവ ഖരാനയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മുത്തച്ഛൻ ഉസ്താദ് ഇംദാദ് ഖാന്റെ പേരിലാണ് ഈ ശൈലിയറിയപ്പെടുന്നത്. 400 വർഷത്തിലേറെ പഴക്കമുള്ള ഹിന്ദുസ്ഥാനി ആലാപനശൈലിയാണിത്. ആഗ്രയിലാണ് അതിന്റെ വേരുകൾ. ആഗ്രയിൽനിന്ന് ഇംദാദ് ഖാന്റെ കുടുംബം ഉത്തർപ്രദേശിലെ ഇട്ടാവയിലേക്കു കുടിയേറി. ഇദ്ദേഹത്തിന്റെ മകനും ഇമ്രത്തിന്റെ പിതാവുമായ ഇനായത് ഖാൻ പിന്നീട് കൊൽക്കത്തയിൽ താമസമാക്കി. സുർബഹാർ എന്ന വാദ്യോപകരണം വികസിപ്പിച്ചതും ഈ കുടുംബമാണ്. പുരസ്കാരങ്ങൾ
ശിഷ്യന്മാരിൽ പലർക്കും പത്മശ്രീ ലഭിച്ചപ്പോഴും അദ്ദേഹത്തിന‌് ലഭിച്ചില്ല. താമസിച്ച് ലഭിച്ച പുരസ‌്കാരം അദ്ദേഹം നിരസിച്ചു. "പത്മശ്രീ ആത്മസമുന്നതിയുടെ വിഷയമല്ലെന്നും അത‌് ഒരു ഔചിത്യത്തിന്റെ വിഷയമാണെന്നും" അദ്ദേഹം ഒരഭിമുഖത്തിൽ പറഞ്ഞു. പുരസ്‌കാരങ്ങൾ സ്വീകരിച്ച് തന്റെ ഉന്നതമായ സംഗീതപാരമ്പര്യത്തെ കളങ്കപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.[3] അവലംബം |
Portal di Ensiklopedia Dunia