ഇഷ കോപികർ
പ്രധാനമായും ഹിന്ദി ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ഇഷ ഗോപികർ (ഹിന്ദി: ईशा कोपिकर) (ജനനം: സെപ്റ്റംബർ 19, 1976). ഹിന്ദി കൂടാതെ കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ഇഷ അഭിനയിച്ചിട്ടുണ്ട്. ആദ്യ ജീവിതംഇഷ ജനിച്ചത് മുംബൈയിലാണ്. ഇഷയുടെ കുടുംബം ഒരു മംഗളൂർ പശ്ചാത്തലത്തിലുള്ളതാണ്. ഒരു ചെറിയ സഹോദരനുണ്ട്. ഇഷ വിദ്യാഭ്യാസം പൂർത്തീകരിച്ചത് മുംബൈയിലെ രാംനാരായൺ റൂയിയ കോളെജിൽ നിന്നാണ്. കോളെജിൽ പഠിക്കുന്ന കാലത്ത് തന്നെ ഇഷക്ക് മോഡലിംഗിൽ അവസരം ലഭിച്ചു. ആ സമയത്ത് തന്നെ പല പരസ്യ ചിത്രങ്ങളിൽ ഇഷ അഭിനയിക്കുകയും മോഡലാവുകയും ചെയ്തു. 1995 ലെ മിസ്സ്. ഇന്ത്യ മ്ത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. സിനിമ ജീവിതം1997 ലെ എക് താ ദിൽ എക് തി ധടകൻ എന്ന ചിത്രമാൺ ഇഷയുടെ ആദ്യ ചിത്രം. ആദ്യ കാലങ്ങളിൽ കൂടുതൽ തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ഇഷ അഭിനയിച്ചത്. 2000 ൽ ഹിന്ദി ചിത്രമായ ഫിസയിൽ കരിഷ്മ കപൂർ, ഹ്രിതിക് രോഷൻ എന്നിവരുടെ കൂടെ അഭിനയിച്ചു. അവലംബംപുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia