ഇസ്മത് ഇനോനു
തുർക്കിയുടെ രണ്ടാമത്തെ പ്രസിഡന്റും പ്രഥമ പ്രധാനമന്ത്രിയുമായിരുന്നു മുസ്തഫ ഇസ്മത് ഇനോനു - Mustafa İsmet İnönü (Turkish pronunciation: [isˈmet ˈinøny]. മുസ്ഥഫ ഇസ്മത് എന്നാണ് യഥാർത്ഥ പേര്.തുർക്കി സൈനിക ജനറലായിരുന്നു ഇസ്മത്.[1] 1938 നവംബർ 11ന്, മുസ്തഫ കെമാൽ അത്താതുർക്ക് മരണപ്പെട്ട് രണ്ടാം ദിവസം തുർക്കിയുടെ രണ്ടാമത്തെ പ്രസിഡന്റായി. 1950 മെയ് 22വരെ ആസ്ഥാനത്ത് തുടർന്നു. അദ്ദേഹത്തിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി 1950ലെ പൊതുതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. 1922 മുതൽ 1924 വരെ തുർക്കി റിപ്പബ്ലിക്കിന്റ സായുധ സൈന്യമായ ജനറൽ സ്റ്റാഫിന്റെ പ്രഥമ ചീഫ് ആയി. തുർക്കി റിപ്പബ്ലിക്കായി പ്രഖ്യാപിച്ചതിന് ശേഷം പ്രഥമ പ്രധാനമന്തിയായി. 1923 മുതൽ 1924 വരെയും 1925 മുതൽ 1937, 1961 മുതൽ 1965 വരേയും മൂന്ന് തവണ തുർക്കിയുടെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. തുർക്കിയുടെ പ്രസിഡന്റായിരുന്ന കാലത്ത് മില്ലി സെഫ് (National Chief- നാഷണൽ ചീഫ് ) എന്ന് ഔദ്യോഗിക നാമം സ്വീകരിച്ചു.[2] 1934ൽ കുലനാമ നിയമം പ്രാബല്യത്തിൽ വന്നപ്പോൾ, മുസ്തഫാ കമാൽ അത്താതുർക്കാണ് ഇനോനു എന്ന പേര് അദ്ദേഹത്തിന് നൽകിയത്. 1919 മുതൽ 1922വരെ ഇസ്‌കി പട്ടണത്തിനടത്തുള്ള ഇനോനു എന്ന സ്ഥലത്ത് വച്ച് രണ്ടു തവണ ഗ്രീക്ക് സൈന്യവുമായി ഇസ്മത്തിന്റെ നേതൃത്വത്തിൽ യുദ്ധം നടന്നു രണ്ടു യുദ്ധത്തിലും തുർക്കി ജയിച്ചു ഇതിന്റെ ഓർമക്കായാണ് ഇനോനു എന്ന നാമം അദ്ദേഹത്തിന്റെ പേരിനോട് കൂട്ടിച്ചേർത്തത്. ഒന്നാം ഇനോനു യുദ്ധം, രണ്ടാം ഇനോനു യുദ്ധം എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. കുടുംബവും ആദ്യകാല ജീവിതവും1884 നവംബർ 24ന് ഇസ്മീരിലാണ് ഇസ്മത് ജനിച്ചത്. എയ്ദിൻ വിലായത്തിന്റെ മകനായാണ് ജനനം. പിതാവ് കുർദിഷ് വംശപരമ്പരയിൽ പെട്ടതും മാതാവ് ടർക്കിഷ് വംശജയുമായിരുന്നു. [3][4][5][6][7] മാതാവ് ഹേസി റെസിറ്റ് യുദ്ധ മന്ത്രാലയത്തിലെ അഫേഴ്‌സ് ബ്യൂറോയിലെ ഫസ്റ്റ് എക്‌സാമിനന്റായി വിരമിച്ചയാളായിരുന്നു.[8] തുർക്കിയിലെ ബിറ്റലിസ് മുൻസിപ്പാലിറ്റിയിലെ മാലാതിയ നഗരത്തിൽ കുമുറോഗുല്ലരി കുടുംബാംഗമായി ജനിച്ചി ഇസ്മത്തിന്റെ മാതാവ് ഇസ്ലാമിക പണ്ഡിതനായ പ്രൊഫസർ ഹസൻ ഇഫെൻദിയുടെ മകളായിരുന്നു.[9] ഇസമത് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് മധ്യ തുർക്കിയിലെ സിവാസ് നഗരത്തിലാണ്. 1894ൽ സിവാസിലെ സൈനിക ജൂനിയർ ഹൈസ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന്, സിവാസ് സ്‌കൂൾ ഫോർ സിവിൽ സെർവന്റ്‌സിൽ ഒരു വർഷം പഠിച്ചു. ആദ്യകാല സൈനിക ഉദ്യോഗം![]() 1903ൽ ഇംപീരിയൽ സ്‌കൂൾ ഓഫ് മിലിറ്ററി എഞ്ചിനിയറിങ്ങിൽ പീരങ്കി അഭ്യാസത്തിൽ ബിരുദം നേടി. ഇതോടെ, ഓട്ടോമൻ സൈന്യത്തിൽ ആദ്യ സൈനിക നിയമനം ലഭിച്ചു. ഓട്ടോമൻ സാമ്രാജ്യത്തിന് നേരെയുണ്ടായ രണ്ടു ലഹളകൾ അടിച്ചമർത്തുന്നതിൽ വിജയിച്ചു. റുമേലിയ, യമൻ എന്നിവിടങ്ങളിൽ നടന്ന ലഹളകൾ അടിച്ചമർത്തി. 1916 ഏപ്രിൽ 13ന് ബൾഗേറിയയിലെ ശിഷ്‌തോവ് സ്വദേശിനിയായ മെവ്ഹിബെ എന്ന യുവതിയെ വിവാഹം ചെയ്തു. മൂന്നു മക്കളുണ്ട്. 1993ൽ തുർക്കിയുടെ പ്രധാനമന്ത്രിയായ ഇർദൽ ഇനോനു മകനാണ്.ഒമർ, ഒസ്‌ദെൻ എന്നിവരാണ് മറ്റുമക്കൾ. മകൾ ഒസ്‌ദെൻ വിവാഹം ചെയ്തിരിക്കുന്നത് പ്രമുഖ തുർക്കി മാധ്യമ പ്രവർത്തകനായ മെതിൻ ടോക്കറേയാണ്.[8] ![]() 1923 നവംബർ ഒന്നിന് തുർക്കിയുടെ പ്രധാനമന്ത്രിയായി നിയമിതനായ ഇനോനു, 1937 ഒക്ടോബർ 25വരെ 14 കൊല്ലത്തോളം ആസ്ഥാനത്ത് തുടർന്നു. 1938 നവംബർ 11ന് തുർക്കിയുടെ രണ്ടാമത്തെ പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്ത് 1950 മെയ് മാസം വരെയുള്ള 16 കൊല്ലത്തിനിടെ പല സുപ്രധാന സംഭവങ്ങളും നടന്നു. രണ്ടാം ലോക മഹായുദ്ധം നടന്നത് ഇനോനു പ്രസിഡന്റായ കാലത്താണ്. 1949 മാർച്ച് 28ന് ഇസ്രായേലിന് ഒരു രാജ്യമായി തുർക്കി അംഗീകരിച്ചു. മരണം1973 ഡിസംബർ 25ന് അങ്കാറയിൽ മരണപ്പെട്ടു. മുസ്തഫാ കെമാൽ പാഷയുടെ ശവകുടീരത്തിന് എതിർ വശത്തായാണ് ഇനോനുവിനെ മറവ് ചെയ്തത്. തുർക്കി ഭാഷക്ക് പുറമെ, അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു ഇസ്മത് ഇനോനു. ![]() അവലംബം
|
Portal di Ensiklopedia Dunia