ഇ.പി. ഉണ്ണി
ഒരു ഇന്ത്യൻ കാർട്ടൂണിസ്റ്റാണ് ഇ.പി. ഉണ്ണി (ജനനം: 1954). ജീവിതരേഖ1954ൽ പാലക്കാടിൽ ജനിച്ചു. കേരള സർവകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. 1973ൽ ശങ്കർ വാരികയിൽ ഇ.പി. ഉണ്ണിയുടെ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചു വന്നു. 1977ൽ ദി ഹിന്ദുവിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ചുതുടങ്ങി. ഈ കാലയളവിൽ സൺഡേ ടൈംസിലും ഇക്കോണമിക് ടൈംസിലും പ്രവർത്തിച്ചു. ഇന്ത്യൻ എക്സ്പ്രസിലെ ചീഫ് രാഷ്ട്രീയ കാർട്ടൂണിസ്റ്റാണ്. മലയാള വാരികകളിലും മാസികകളിലും ഇ.പി. ഉണ്ണിയുടെ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1] കൃതികൾ
കൊച്ചി-മുസിരിസ് ബിനാലെ 2016ഇന്ത്യൻ എക്സ്പ്രസിൽ പലപ്പോഴായി പ്രസിദ്ധീകരിച്ച ബിസിനസ് ആസ് യൂഷ്വൽ എന്ന കാർട്ടൂൺ പരമ്പരയാണ് 2016ലെ കൊച്ചി-മുസിരിസ് ബിനാലെയിൽ ഇ.പി. ഉണ്ണി പ്രദർശിപ്പിച്ചിരിക്കുന്നത്. [3]പ്രധാനവേദിയായ ഫോർട്ട് കൊച്ചിയിലെ ആസ്പിൻവാൾ ഹൗസിലാണ് ഈ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസിലെ കാർട്ടൂണുകളോടൊപ്പം ഇല്ലസ്ട്രേഷനുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പുരസ്കാരങ്ങൾ
അവലംബം
പുറം കണ്ണികൾഇ.പി. ഉണ്ണി Archived 2019-12-19 at the Wayback Machine |
Portal di Ensiklopedia Dunia