ഈഴച്ചെമ്പകം
കേരളത്തിൽ കാണപ്പെടുന്ന ഒരിനം ചെറുമരമാണ് ഈഴച്ചെമ്പകം (ശാസ്ത്രീയനാമം: Plumeria rubra). അപ്പോസൈനേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ വൃക്ഷം അലറി, അലറിപ്പാല, പാല, ചെമ്പകം, കള്ളിപ്പാല, കുങ്കുമം എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്നുണ്ടു്. ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായ ചാൾസ് ഫ്ലൂമേറിയയുടെ സ്മരണാർഥമാണ് ഇവയ്ക്ക് പ്ലൂമേറിയ എന്ന ശാസ്ത്രനാമം നൽകിയത്. മെക്സിക്കോ സ്വദേശമായ[3] ഈ വൃക്ഷം വളരെക്കാലം മുൻപു തന്നെ ശ്രീലങ്കയിൽ എത്തിപ്പെട്ടിരുന്നു. അവിടെ നിന്നാണ് ഇവ ഇന്ത്യയിൽ എത്തിച്ചേർന്നത്. അതിനാലാണ് ഇവ ഈഴച്ചെമ്പകം എനറിയപ്പെടുന്നത്. വിവരണം![]() വെള്ള, ചുവപ്പ്, വെള്ള കലർന്ന മഞ്ഞ നിറം എന്നിങ്ങനെ മൂന്നു നിറങ്ങളിൽ ഈഴച്ചെമ്പകം കാണപ്പെടുന്നു. സർവസാധാരണയായി വെള്ളനിറമുള്ള പൂക്കളാണ്. അതിന്റെ മധ്യത്തിലായി നേർത്ത മഞ്ഞ നിറം കാണുന്നു[3]. ഇതിനെ ചിലയിടങ്ങളിൽ അമ്പലപാല എന്നും പറയുന്നു. അമ്പലങ്ങളിലും കാവുകളിലും പ്രതിഷ്ടയുള്ള സ്ഥലങ്ങളിലും കാണുന്ന പാലയ്ക്ക് ഹൈന്ദവവിശ്വാസികൾ പവിത്രത കല്പിക്കപ്പെട്ടിരിക്കുന്നതിനാൽ ഇവ സാധാരണയായി മുറിക്കാറില്ല. വർഷത്തിൽ മിക്കപ്പോഴും പുഷ്പിക്കുന്ന ഇവയുടെ പൂക്കൾ സുഗന്ധമുള്ളവയാണ് . ഇലകൾക്ക് 19-20 സെന്റീമീറ്റർ വലിപ്പം ഉണ്ട്. ഇലയുടെ അഗ്രഭാഗം കൂന്താകാരമാണ്. ഫലത്തിന് ഏകദേശം 10 സെന്റീമീറ്റർ നീളം ഉണ്ട്. 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈഴച്ചെമ്പകത്തിന്റെ തായ്ത്തടി വളഞ്ഞുപുളഞ്ഞാണ് വളരുന്നത്. തടിയുടെ ഈടും ഭംഗിയുമുള്ള കാതലിന് കറുപ്പു നിറമാണ്. അധികം ബലമില്ലാത്ത തടിയിൽ വെള്ളയുമുണ്ട്. അതിശൈത്യവും വരൾച്ചയും ഇവയ്ക്കു താങ്ങാൻ സാധിക്കില്ല. ഇന്ത്യ, ശ്രീലങ്ക, ബർമ, നേപ്പാൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു. ഔഷധ ഉപയോഗംഈഴച്ചെമ്പകം സാധാരണയായി ഔഷധനിർമ്മാണത്തിനായി ഉപയോഗിക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. വൃക്ഷത്തിന്റെ മരപ്പട്ട ഗുഹ്യരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു[അവലംബം ആവശ്യമാണ്]. പൂവിൽ നിന്നാണ് ചെമ്പക തൈലം വാറ്റിയെടുക്കുന്നത്[അവലംബം ആവശ്യമാണ്]. മറ്റുപയോഗങ്ങൾഫാൻ ആകൃതിയിലുള്ള ഇതിന്റെ പൂവിനെ ഈർക്കിലിയിൽ കോർത്ത് പ്ലാവിലകൊണ്ടുള്ള കുമ്പിളിനുള്ളിലിട്ട് ഒരു കാറ്റാടിയായി ഇതിനെ കുട്ടികൾ കളിക്കാനുപയോഗിക്കാറുണ്ട്. ഇതും കാണുകചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾPlumeria rubra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Plumeria rubra എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia