ഈസ്റ്റർ ദ്വീപ്
![]() ![]()
തെക്കുകിഴക്കൻ പസഫിക്കിൽ, പോളിനേഷ്യൻ ത്രികോണത്തിന്റെ തെക്കുകിഴക്കൻ അറ്റത്തായി സ്ഥിതിചെയ്യുന്ന ഒരു പോളിനേഷ്യൻ ദ്വീപാണ് ഈസ്റ്റർ ദ്വീപ് (ഇംഗ്ലീഷ്:Easter Island). 1888 ൽ ചിലിയുമായി കൂട്ടിച്ചേർക്കപ്പെട്ട ഈ പ്രത്യേക ഭൂവിഭാഗം റപനൂയ് എന്ന പുരാതന ജനത സൃഷ്ടിച്ച മോയ് (moai) എന്ന് വിളിക്കപ്പെടുന്ന 887 സ്മാരക പ്രതിമകളിലൂടെ ലോകപ്രസിദ്ധിയാർജിച്ചതാണ്. യുനെസ്‌കൊയുടെ ലോകപൈതൃക ഭൂപടത്തിൽ പെടുന്ന ഈ ദ്വീപ് റാപ നൂയി ദേശീയോദ്യാനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ദ്വീപിലെ വിഭവങ്ങളുടെ അമിത ചൂഷണം കാരണം കാലാന്തരത്തിൽ ഈ ദ്വീപിലെ ആവാസവ്യവസ്ഥക്ക് കനത്ത തകർച്ച നേരിടേണ്ടി വരികയും അത് ചരിത്രാതീതകാലത്തെ നിരവധി ജീവിവർഗ്ഗങ്ങൾ വംശനാശം സംഭവിക്കാൻ ഇടവരുത്തുകയും ചെയ്തു. പേര്ഈ ദ്വീപിലെത്തപ്പെടുന്ന ആദ്യ യൂറോപ്പ്യൻ സഞ്ചാരി ഡച്ചുകാരനായ ജാക്കബ് റോജിവീൻ ആണ് ഈസ്റ്റർ ദ്വീപ് എന്ന പേര് നൽകിയത്. 'ഡേവിസ് ദ്വീപ്' അന്വേഷിച്ച് 1772 ലെ ഈസ്റ്റർ ഞായറാഴ്യായിരുന്നു അദ്ദേഹം ഈ ദ്വീപിൽ വന്നുപെട്ടത് . പാശ്ച് ഐലന്റ്(Paasch-Eyland) എന്നാണ് അദ്ദേഹം പേര് വിളിച്ചത്(ഈസ്റ്റർ ഐലന്റിന് പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് പേര്). ഈ ദ്വീപിന്റെ ഔദ്യോഗിക സ്പാനിഷ് നാമമായ ഇസ്‌ല ഡി പാസ്ക്വ(Isla de Pascua) എന്നതിന്റെ അർത്ഥവും 'ഈസ്റ്റർ ഐലന്റ്' എന്നാണ്.
അവലംബം
Wikimedia Commons has media related to Easter Island.
|
Portal di Ensiklopedia Dunia