ഉണ്ണി കേരള വർമ്മ (1718-1724)1718 മുതൽ 1724 വരെ വേണാട് ഭരിച്ചിരുന്ന രാജാവാണ് ഉണ്ണി കേരള വർമ്മ [3]. ആറ്റിങ്ങൽ റാണിയായിരുന്ന അശ്വതി തിരുനാൾ ഉമയമ്മ റാണിയുടെ പുത്രനും വേണാട് രാജാവുമായിരുന്ന രവി വർമ്മയുടെ (1684-1718) ഭരണകാലത്ത് കോലത്തുനാട്ടിൽ നിന്നും ദത്തെടുത്ത രണ്ടു രാജകുമാരന്മാരിൽ മൂത്തവനാണ് ഉണ്ണികേരള വർമ്മ. രണ്ടാമത്തെ കുമാരനാണ് (രാമ വർമ്മ (1724-1729)) ഇദ്ദേഹത്തിന്റെ മരണശേഷം വേണാട് ഭരിച്ചത്. ബാല്യം, ദത്തെടുക്കൽകോലത്തുനാട്ടിലെ തട്ടാരി കോവിലകത്തു നിന്നും വേണാട് രാജാവ് രവി വർമ്മയുടെ കാലത്ത് ദത്തെടുത്ത രണ്ടു രാജകുമാരന്മാരിൽ ഒരാളാണ്. രണ്ടു രാജകുമാരന്മാരെ കൂടാതെ രണ്ടു രാജകുമാരിമാരെയും ആസമയത്ത് ദത്തെടുത്തിരുന്നു. ഇവരിൽ മൂത്തറാണി പെട്ടെന്നു തന്നെ മരിക്കുകയും രണ്ടാമത്തെയാൾ ഉമയമ്മറാണിയ്ക്കുശേഷം ആറ്റിങ്ങൽ റാണി ആവുകയും തുടർന്ന് ഒരു പുത്രനു ജന്മം നൽകുകയും ചെയ്തു. ഈ പുത്രനാണ് ലോക പ്രസിദ്ധനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ്. [4] ഉമയമ്മറാണിയ്ക്കുശേഷം രാജാവായ രവി വർമ്മയുടെ മരണത്തെ തുടർന്ന് ഉണ്ണി കേരള വർമ്മയാണ് വേണാട് രാജാവയത്. [4] അവലംബം
|
Portal di Ensiklopedia Dunia