ഉണ്ണി ശിവപാൽ
ഒരു മലയാളചലച്ചിത്രനടനും, നിർമ്മാതാവുമാണ് ഉണ്ണി ശിവപാൽ. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയായ ഇദ്ദേഹം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സമൂഹം എന്ന ചിത്രത്തിലൂടെ സിനിമയിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിൾ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.[അവലംബം ആവശ്യമാണ്] തുടർന്ന് ഏതാനും ചിത്രങ്ങളിലും അഭിനയിച്ചു. ആദ്യ കാലംകഥകളി അചാര്യനായിരുന്ന ശിപപാലൻ മാസ്റ്ററുടെയും കാർത്യായനിയുടെയും മകനായി ജനിച്ചു. സിനിമയോടുള്ള ആഭിമുഖ്യം മൂലം പയ്യന്നൂരിൽ വീഡിയോ ലൈബ്രറി തുടങ്ങി. പിന്നീട് തിരുവനന്തപുരത്ത് സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സംവിധായകൻ അശോക് ആർ. നാഥും,നാഷണൽ അവാർഡ് നേടിയ നിർമാതാവായ അനിൽ തോമസ്,സജി എന്നിസുഹൃത്തുക്കളുമായി ചേർന്ന് ഒരു മഞ്ഞുകാലത്തിൻറെ ഓർമക്ക് എന്ന ടെലിഫിലിം നിർമിച്ചു തുടർന്ന് ദൂരദർശൻ ഈ ടെലിഫിലിം സംപ്രേഷണം ചെയ്തു. == ആദം അയൂബ് സംവിധാനം ചെയ്ത ഒരു ബീപാത്തുവിൻറെ ഹജ്ജ് എന്ന ടെലിഫിലിമിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചു[അവലംബം ആവശ്യമാണ്]. പന്നീട് ടച്ച് സ്ക്രീൻ ഇൻഫർമേഷൻ ബിസിനസുമായി എറണാകുളത്ത് വേരുറപ്പിച്ചു.ഏഷ്യാനെറ്റിൽ ചലച്ചിത്രനടി അഭിരാമിക്കൊപ്പം പെപ്സി ടോപ് ടെൻ എന്ന പരിപാടി അവതരിപ്പിച്ചു. ചലച്ചിത്രരംഗത്ത്‍
സമൂഹത്തിനുശേഷം അറേബ്യ, ഭാരതീയം എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾചെയ്തു. നിറം , നഗരവധു , അമ്മക്കിളിക്കൂട് എന്നീ ചിത്രങ്ങൾക്കുശേഷമാണ് ഫോർ ദ പീപ്പിളിലെ വില്ലൻവേഷം ലഭിച്ചത്. തുടർന്ന് ജയരാജ് സംവിധാനംചെയ്ത റെയ്ൻ റെയ്ൻ കം എഗേൻ എന്ന ചിത്രത്തിലും അഭിനയിച്ചു. വിനോദ് വിജയൻ സംവിധാനം ചെയ്ത ക്വട്ടേഷൻ ആയിരുന്നു അടുത്ത ചിത്രം. അഭിനയിച്ച ചിത്രങ്ങൾ
ടെലിവിഷൻ അവതരണം
ടെലിവിഷൻ പ്രോഗ്രാം
അഭിനയിച്ച ടെലിവിഷൻ സീരിയൽ / ടെലിഫിലിം
ടെലിവിഷൻ പ്രൊഡക്ഷൻ
സിനിമ നിർമ്മാണം, വിതരണംസിനിമ നിർമ്മാണംക്ലാപ്പ് ബോർഡ് സിനിമാസ് എന്നപേരിൽ ഒരു പുതിയ ചലച്ചിത്രനിർമ്മാണ സ്ഥാപനം 2011ൽ സ്ഥാപിച്ചു.[അവലംബം ആവശ്യമാണ്] നിർമ്മിച്ച ചിത്രങ്ങൾ
വിതരണം ചെയ്ത ചിത്രങ്ങൾ
അവലംബം |
Portal di Ensiklopedia Dunia