ഉദാഹരണം സുജാത
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "[" ഉദാഹരണം സുജാത 2017 ൽ പുറത്തിറങ്ങിയതും മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതുമായ ഒരു മലയാളസിനിമയാണ്. നവാഗത സംവിധായകനായ ഫാൻറം പ്രവീൺ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് മാർട്ടിൻ പ്രാക്കാട്, ജോജു ജോർജ്ജ് എന്നിവരാണ്. 2016-ൽ പുറത്തിറങ്ങിയ ഹിന്ദി ഭാഷാ ചിത്രമായ നിൽ ബത്തേ സന്നതയുടെ റീമേക്കാണിത്. ചിത്രത്തിൻറെ വിജയത്തിൽ സംഗീതം ഒരു പ്രധാന പങ്കു വഹിച്ചിരിക്കുന്നു. വി. സുരേഷ് തമ്പാനൂർ പാടിയ ഒരു പ്രൊമോ ഗാനം ഉൾപ്പെടെ ആകെ 7 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കഥയുടെ മുന്നോട്ടുള്ള ഗതിയെ സ്വാധീനിക്കുന്നതിൽ ചിത്രത്തിലെ ഗാനങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. ഒരു കോളനിയിൽ താമസിച്ചു വിവിധ ജോലികൾ ചെയ്യുന്ന സുജാത എന്ന സ്ത്രീയുടെ വേഷമാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, മംമ്ത മോഹൻദാസ്, ജോജു ജോർജ് ,ബേബി അനശ്വര, സ്വരാജ് ഗ്രാമിക എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2017 മെയ് 4 ന് ആരംഭിച്ച ഈ സിനിമയുടെ ഷൂട്ടിങ് അവസാനിച്ചത് ജൂൺ മദ്ധ്യത്തോടെയായിരുന്നു.[2][3][4] ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്. കഥാസാരംമകൾ ആതിര പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഏകാകിയായ അമ്മ സുജാത നിരാശയിലാണ്. അതിനാൽ അവളെ പഠിക്കാൻ പ്രേരിപ്പിക്കാൻ സുജാത ഒരു പദ്ധതി ആവിഷ്കരിക്കുന്നു. നടീനടന്മാർ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia