ജീവിതത്തിരക്കുകൾ ധാരാളം. വലിയ ഒരു അവധി ആവശ്യം. തിരക്കൊക്കെ ഒഴിയുമ്പോൾ തിരിച്ചെത്താൻ ശ്രമിക്കാം.
ഷിജു അലക്സ്. പാലക്കാട് ജില്ലയിലുള്ള കരിമ്പ എന്ന ഗ്രാമം ആണ് സ്വദേശം. ഇപ്പോൾ ബാംഗ്ലൂരിലാണ് ജോലി. ദൈനംദിനപ്രവർത്തനങ്ങൾക്കിടയിൽ നിന്ന് മോഷ്ടിച്ചെടുക്കുന്ന സമയം മലയാളം വിക്കിസരംഭങ്ങളുടെ പ്രവർത്തനത്തിനു് ഉപയോഗിക്കുന്നു.
2006 ജൂൺ 21നു് മലയാളം വിക്കിപീഡിയയിൽ അംഗത്വം എടുത്തു . എന്റെ മലയാളം വിക്കിസംരംഭങ്ങളിലെ പ്രവർത്തനചരിത്രംഇവിടെ വായിക്കാം.
മലയാളം വിക്കിപീഡിയയുടെ ഇപ്പൊഴത്തെ ആഴം 217.85 ആകുന്നു.
മലയാളം വിക്കിപീഡിയ ലോഗോകൾ
വിക്കിപ്രചരണത്തിനും മറ്റുമായി മലയാളം വിക്കിപീഡിയയുടെ ലോഗോ പലയിടത്തും ഉപയോഗിക്കേണ്ടി വരുമല്ലോ. പക്ഷെ ഇപ്പോഴും പലരും പഴയ ലോഗോ ആണു് ഉപയോഗിക്കുന്നത് എന്ന് കാണുന്നു. മലയാളം വിക്കിപീഡിയയുടെ പുതിയ ലോഗോയുടെ വിവിധ റെസലൂഷനുള്ള പടങ്ങൾ ലഭ്യമാണു്.
അപ്‌ലോഡ് ചെയ്ത ചിത്രങ്ങളിൽ ലേഖനങ്ങളിൽ ചേർക്കാനുള്ളവ
മറ്റുള്ളവ
മലയാളം വിക്കിപീഡിയ സംരംഭങ്ങളിൽ സംഭാവന ചെയ്യുന്നവർക്കു ഇതു വരെ ലഭിച്ചതിൽ ഏറ്റവും മികച്ച അഭിനന്ദനം .
ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവർ സ്വകാര്യതകൾക്കു വേണ്ടി കളയുമ്പോൾ അതെല്ലാം മാറ്റി വച്ച് മറ്റുള്ളവർക്കുവേണ്ടി വിക്കിയിൽ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോർഡിൽ വിരലമർത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങൽ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാൻ പോകുന്ന ആയിരക്കണക്കിന് നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങൾക്കുണ്ട്. നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.
ലേഖനങ്ങളുടെ എണ്ണം = 87,144
മൊത്തം വിക്കിതാളുകളുടെ എണ്ണം = 5,45,004
പ്രമാണങ്ങളുടെ എണ്ണം = 7,381
തിരുത്തലുകളുടെ എണ്ണം = 43,00,977
ഉപയോക്താക്കളുടെ എണ്ണം = 1,93,713
സജീവ ഉപയോക്താക്കളുടെ എണ്ണം = 219
സിസോപ്പുകളുടെ എണ്ണം = 14