ഉമ്മം
![]() 3 അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. (ശാസ്ത്രീയനാമം: Datura stramonium). ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്[1]. ആയുധഅവശിഷ്ടങ്ങളിൽ നിന്നും TNT മാറ്റുവാനുള്ള ശേഷി ഉമ്മത്തിന് ഉണ്ട്[2]. മറ്റു പേരുകൾJimson Weed, Thornapple, Devil's Apple, Devil's Trumpet, Mad-apple, Nightshade, Peru-apple, Stinkweed, Stramonium, Datura, Toloache and Taguaro (Mayo, Mountain Pima, Opata, Spanish), Loco weed, Angel Trumpet, Chamiso (Spanish), Estramonio (Spanish). രസാദി ഗുണങ്ങൾരസം :തിക്തം, കടു ഗുണം :ലഘു, രൂക്ഷം, വ്യവായി, വികാക്ഷി വീര്യം :ഉഷ്ണം വിപാകം :കടു [3] ഔഷധയോഗ്യ ഭാഗംകായ്, ഇല, വേര്, പൂവ് [3] അവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Datura stramonium എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Datura stramonium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia