ഉഷാറാണി
ഉഷാറാണി പ്രധാനമായും മലയാള സിനിമകളിൽ അഭിനയിച്ചിരുന്ന ഒരു ചലച്ചിത്ര നടിയായിരുന്നു (ജീവിതകാലം: 29 മെയ് 1956 - 20 ജൂൺ 2020).[2] വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അവർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽവച്ച് 2020 ജൂൺ 20 ന് അന്തരിച്ചു.[3] സ്വകാര്യജീവിതം1958 മെയ്‍ 29 ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് ഉഷാറാണി ജനിച്ചത്. 1955 ൽ ന്യൂസ് പേപ്പർ ബോയ് എന്ന ചിത്രത്തിൽ ബാലതാരമായി സിനിമാ ജീവിതം തുടങ്ങിയ അവർ മുപ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഏകദേശം ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[4] 1977 ൽ തന്റെ 19 ആമത്തെ[5] വയസിൽ അവർ മലയാള ചലച്ചിത്ര സംവിധായകനായിരുന്ന എൻ. ശങ്കരൻ നായരെ വിവാഹം കഴിച്ചു.[6] വിഷ്ണുശങ്കർ എന്ന ഒരു പുത്രനുണ്ട്. ശിവാജി ഗണേശൻ, എം.ജി.ആർ, കമൽഹാസൻ, പ്രേംനസീർ എന്നിവർക്കൊപ്പം അഭിനയിച്ചിട്ടുള്ള അവരുടെ പ്രധാന സിനിമകൾ അങ്കത്തട്ട്, തൊട്ടാവാടി, ഭാര്യ, ഏകവല്യൻ, അമ്മ അമ്മായിമ്മ, ഹിറ്റ്ലർ , തെങ്കാശിപ്പട്ടണം എന്നിവയാണ്. 2004 ൽ പുറത്തിറങ്ങിയ മയിലാട്ടമാണ് അവരുടെ അവസാന സിനിമ.[7] അഭിനയിച്ച ചിത്രങ്ങൾTamil
Hindi
Telugu
Kannada
മലയാളം
അവലംബം
|
Portal di Ensiklopedia Dunia