എം.കെ ഫൈസി

കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനാണ് എംകെ ഫൈസി എന്ന മൂഹമ്മദ്ക്കുട്ടി ഫൈസി. ഇദ്ദേഹം നിലവിൽ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) ദേശീയ പ്രസിഡന്റ് ആണ്. [അവലംബം ആവശ്യമാണ്] പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയായ ഇദ്ദേഹം പട്ടികാട് ജാമിഅ നൂരിയ അറബി കോളേജിൽ നിന്നാണ് എംഫ്എഫ് ബിരുദം പൂർത്തീകരിച്ചത്. ഉറുദുവും ഹിന്ദിയും ഇംഗ്ലീഷും അനായാസം കൈകാര്യം ചെയ്യുന്ന എംകെ ഫൈസി പ്രഭാഷകനുംക്കൂടിയാണ്. ദീർഘനാൾ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃനിരയിൽ ഉണ്ടായിരുന്ന എംകെ ഫൈസി എസ് ഡി പി ഐ കേരള സംസ്ഥാന കമ്മിറ്റി, ദേശീയ കമ്മിറ്റി എന്നിവയിൽ വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചിട്ടുണ്ട്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya