എക്വോക്, അലാസ്ക
എക്വോക് പട്ടണം യു.എസ്. സ്റ്റേറ്റായ അലാസ്കയിലെ ഡില്ലിൻഘാം സെൻസസ് ഏരിയായിൽ ഉൾപ്പെട്ട ഒരു ചെറുപട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് 115 ആണ് ഈ പട്ടണത്തിലെ ജനസംഖ്യ. നുഷാഗാക് നദിക്കരയിലാണ് പട്ടണത്തിന്റെ സ്ഥാനം. 1800 കളിൽ ഇതൊരു വേനൽക്കാല മീൻപിടുത്തത്തിനുള്ള താവളമായിരുന്നു. 1923 ൽ ഇത് നദീതീരത്തെ ഏറ്റവും വലിയ കുടിയേറ്റ കേന്ദ്രമായിരുന്നു. 1900 നും 1941-നുമിടയ്ക്ക് പട്ടണത്തിലേയ്ക്കു തപാലുകൾ എത്തിച്ചിരുന്നത് നായ്ക്കൾ വലിക്കുന്ന ഹിമശകടം വഴിയായിരുന്നു. 1941 ൽ പട്ടണത്തിലെ ആദ്യ തപാൽ ഓഫീസ് ആരംഭിച്ചു. 1960 നു മുൻപുള്ള കാലഘട്ടത്തിൽ നദീതീരത്തുള്ള താഴ്ന്ന പ്രദേശങ്ങളിലായിരുന്നു കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നത്. 1960 കളിലുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷം പട്ടണം ഇന്നത്തെ പ്രദേശത്തേയ്ക്കു മാറ്റി സ്ഥാപിക്കുകയുണ്ടായി. ഭൂമിശാസ്ത്രംനുഷാഗാക് നദീതടത്തിൽ സ്ഥിതി ചെയ്യുന്ന എക്വോക് പട്ടണത്തിന്റെ അക്ഷാംശ രേഖാംശങ്ങൾ 59°20′57″N 157°29′7″W (59.349260, -157.485404) ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ വിസ്തൃതി 17.5 സ്ക്വയർ മൈലാണ് (45.4 km2). ഡില്ലിൻഘാം പട്ടണത്തിനു 43 മൈൽ വടക്കുകിഴക്കായിട്ടാണ് എക്വോക്കിന്റെ സ്ഥാനം. ഇവിടെ നിന്ന് 285 മൈൽ തെക്കുപടിഞ്ഞാറായിട്ടാണ് ആങ്കറേജ് നഗരം. ഇതൊരു രണ്ടാം തരം പട്ടണമാണ്. 1930 ൽ ബ്യൂറോ ആഫ് ഇന്ത്യൻ അഫയേർസ് (B.I.A) ഇവിടെ ഒരു സ്കൂൾ സ്ഥാപിച്ചു. 1974 ൽ ഈ പട്ടണം സംയോജിപ്പിക്കപ്പെട്ടു.
|
Portal di Ensiklopedia Dunia