എക്സ്എഫ്സിഇ
ലിനക്സ്, ബിഎസ്ഡി, സൊളാരിസ് പ്ലാറ്റ്ഫോമുകൾക്കുള്ള ഒരു സ്വതന്ത്ര പണിയിട പരിസ്ഥിതിയാണ് എക്സ്എഫ്സിഇ[1] (ആംഗലേയം : Xfce). ഇത് ലളിതവും വേഗതയേറിയതും ഉപഭോക്തൃ സൗഹൃദവുമായ ഒരു പണിയിടം പ്രദാനം ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണ്. വെവ്വേറെയായി തയ്യാറാക്കപ്പെട്ടിട്ടുള്ള ഘടകങ്ങൾ കൂടിച്ചേർത്ത് ഒരു സമ്പൂർണ്ണ പരിസ്ഥിതിയായി വർത്തിക്കാൻ എക്സ്എഫ്സിഇക്ക് കഴിയും. സാധാരണയായി താഴ്ന്ന ഹാർഡ് വെയറുകൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഒരു ആധുനിക പണിയിടമായി വർത്തിക്കാൻ എക്സ്എഫ്സിഇ ലക്ഷ്യമിടുന്നു. പണ്ടോറ ഗെമിയിംഗ് ഡിവൈസിൽ എക്സ്എഫ്സിഇ ഉൾപ്പെടുത്തിയിട്ടുണ്ട്.[2] പ്രത്യേകതകൾഗ്നോം 2 ഉപയോഗിക്കുന്ന ജിടികെ+ ന്റെ രണ്ടാം വേർഷനാണ് എക്സ്എഫ്സിഇ ചട്ടക്കൂടായി ഉപയോഗിച്ചിട്ടുള്ളത്. എക്സ്എഫ്ഡബ്ലയുഎം(ആംഗലേയം :Xfwm) ആണ് ജാലകസംവിധാനം. മൗസ് കൊണ്ടെല്ലാം ക്രമീകരിക്കാവുന്ന സമ്പർക്കമുഖമാണ് എക്സ്എഫ്സിഇയുടെ പ്രത്യേകത. ആപ്ലികേഷനുകൾഎക്സ്എഫ്സിഇ ആപ്ലികേഷനുകൾക്ക് ഒരു വികസന ചട്ടക്കൂട് പ്രദാനം ചെയ്യുന്നു. എക്സ്എഫ്സിഇയെ കൂടാതെ മറ്റു പല നിർമ്മാതാക്കളും എക്സ്എഫ്സിഇ ലൈബ്രറികൾ ഉപയോഗിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് മൗസ് പാഡ് ടെക്സ്റ്റ് തിരുത്തൽ ഉപകരണം, ഓറഞ്ച് കലണ്ടറും ടെർമിനലും എന്നിവ. ആപ്ലികേഷനുകൾ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുമ്പോൾ സിസ്റ്റം കേടുവരാൻ സാധ്യതയുണ്ടെന്ന് കാണിച്ച് മുകളിൽ കാണുന്ന ചുവന്ന ബാനർ .ചട്ടക്കൂട് ആപ്ലികേഷനുകൾക്കായി നൽകുന്ന ഒരു പ്രധാന സേവനമാണ് . തൂണാർഒരു ഫയൽ മാനേജറാണ് തൂണാർ. ഇത് എക്സ്എഫ്സിഇയിൽ സ്വതേ ഉൾപ്പെടുത്തിയിരിക്കുന്നു. പരോൾജിസ്ട്രീമർ ഉപയോഗിക്കുന്ന ഒരു ചലചിത്ര ദർശിനിയാണ് പരോൾ. മൗസ് പാഡ്ലീഫ് പാഡിനെ അടിസ്ഥാനമാക്കിയ ഒരു ടെക്സ്റ്റ് തിരുത്തൽ ഉപാധിയാണ് മൗസ് പാഡ്. ഒറേജ്ഐകലണ്ടറുമായി സാദൃശ്യം കാണിക്കുന്ന ഒരു കലണ്ടറാണ് ഒറേജ്. ഇതിന്റെ പഴയ പേര് എക്സ്എഫ് കലണ്ടർ എന്നായിരുന്നു. എക്സ്എഫ്ഡബ്ല്യുഎംഎക്സ്എഫ്സിഇയിൽ സ്വതേയുള്ള ജാലകസംവിധാനമാണ് എക്സ്എഫ്ഡബ്ല്യുഎം(Xfwm). ഇതും കാണുകപുറത്തേക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia