എക്സ്പോഷർ

ഒരു നീണ്ട എക്സ്പോഷർ ചിത്രം.നക്ഷത്രങ്ങൾ വരകളായി പകർത്തപ്പെട്ടിരിക്കുന്നു. Credit: യൂറോപ്യൻ സതേൺ ഒബ്സർവേറ്ററി
കടലിന്റെ നീണ്ട എക്സ്പോഷർ ചിത്രം.

ഛായാഗ്രഹണത്തിൽ ഉപയോഗിക്കുന്ന ഒരു സാങ്കേതിക പദമാണ് എക്സ്പോഷർ.ഒരു ചിത്രമെടുക്കുമ്പോൾ ഛായഗ്രഹണ മാധ്യമത്തിൽ(ഫിലിം/ഫോട്ടോ സെൻസർ)പതിക്കുന്ന പ്രകാശത്തിന്റെ അളവിനെയാണ് എക്സ്പോഷർ എന്ന പദം അർഥമാക്കുന്നത്. എക്സ്പോഷർ അളക്കുന്നത് ലക്സ് സെക്കന്റിലാണ്.

സാധാരണ ഒരൊറ്റ ഛായാഗ്രഹണത്തിന്റെ എക്സ്പോഷർ ആണ് പറയുക. ഉദാഹരണമായി ഒരു നീണ്ട എക്സ്പോഷർ എന്നു പറയുമ്പോൾ അർഥമാക്കുന്നത് ഒരൊറ്റ ചിത്രത്തിനു വേണ്ടി അത്ര സമയം ഷട്ടർ തുറന്നുവെച്ചു എന്നാണ്.എന്നാൽ മൾട്ടിപ്പിൾ എക്സ്പോഷർ കൊണ്ട് അർഥമാക്കുന്നത് ഒന്നിലധികം ചിത്രങ്ങൾ പല എക്സ്പോഷറിൽ എടുത്ത് കൂട്ടിച്ചേർത്ത് ഒരൊറ്റ ചിത്രമാക്കുന്നതിനെയാണ്.

എക്സ്പോഷർ സംവിധാനങ്ങൾ

മാന്വൽ എക്സ്പോഷർ

മാന്വൽ സംവിധാനത്തിൽ ഛായാഗ്രാഹകൻ സ്വയം അപ്പെർച്വർ വലിപ്പവും ഷട്ടർ വേഗതയും ക്ലിപ്തപ്പെടുത്തി ആവശ്യമായ എക്സ്പോഷർ നേടുന്നു. അപ്പെർച്വർ കൂടുതൽ തുറക്കുമ്പോൾ എക്സ്പോഷർ കൂടും അതിന്റെ ഒപ്പം ഡെപ്ത് ഓഫ് ഫീൽഡ് കുറയും. അതേപോലെ ഷട്ടർ സ്പീഡ് കുറച്ചാൽ എക്സ്പോഷർ കൂട്ടാം പക്ഷെ മോഷൻ ബ്ലർ വന്ന് ചിത്രം വ്യക്തതയില്ലാത്തതാവാൻ സാധ്യത കൂടുന്നു.

ഓട്ടോമാറ്റിക് എക്സ്പോഷർ

ഓട്ടോമാറ്റിക് സംവിധാനത്തിൽ ഛായാഗ്രാഹി ഒരു ടിടിഎൽ എക്സ്പോഷർ മീറ്റർ ഉപയോഗിച്ച് വേണ്ട എക്സ്പോഷർ കണക്കുകൂട്ടി അതു ക്ലിപ്തപ്പെടുത്തി ചിത്രമെടുക്കുന്നു.

ഛായാഗ്രാഹികളിലുള്ള അപ്പെർച്വർ പ്രയോറിറ്റി സംവിധാനം അപ്പെർച്വർ സംഖ്യ ഛായാഗ്രാഹകനു തീരുമാനിക്കാൻ അവസരം കൊടുക്കുന്നു. ആ സംഖ്യ അനുസരിച്ച് കണക്കുകൂട്ടിയ എക്സ്പോഷർ കിട്ടാൻ വേണ്ട ഷട്ടർ സ്പീഡ് ഛായാഗ്രാഹി ക്ലിപ്തപ്പെടുത്തി ചിത്രമെടുക്കുന്നു.

ഷട്ടർ പ്രയോറിറ്റി സംവിധാനം ഛായാഗ്രാഹകനെ ഷട്ടർ സ്പീഡ് തീരുമാനിക്കാൻ അനുവദിക്കുകയും, കണക്കുകൂട്ടിയ എക്സ്പോഷർ കിട്ടാൻ വേണ്ട അപ്പെർച്വർ സംഖ്യ ഇതിനനുസരിച്ച് ഛായാഗ്രാഹി ക്ലിപ്തപ്പെടുത്തുകയും ചിത്രമെടുക്കുകയും ചെയ്യുന്നു.

എക്സ്പോഷർ കോമ്പൻസേഷൻ

ഛായാഗ്രാഹി കണക്കുകൂട്ടിയ എക്സ്പോഷർ വിലയിൽ മാറ്റങ്ങൾ വരുത്താൻ ഉള്ള സംവിധാനമാണ് എക്സ്പോഷർ കോമ്പൻസേഷൻ. ഈ സംവിധാനം ഉള്ള ഛായാഗ്രാഹികളിൽ കണക്കുകൂട്ടിയ എക്സ്പോഷർ വില നിശ്ചിത പരിധിക്കുള്ളിൽ കൂട്ടാനോ കുറക്കാനോ സാധ്യമാണ്. അതുമൂലം ഛായാഗ്രാഹകന്റെ ആവശ്യമനുസരിച്ച് എക്സ്പോഷർ നിശ്ചിത പരിധിക്കുള്ളിൽ നിന്നുകൊണ്ട് ക്ലിപ്തപ്പെടുത്താവുന്നതാണ്.

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya