എറിക് ബേൺ
കാനഡയിൽ ജനിച്ച ലോക പ്രശസ്തനായ മനഃശാസ്ത്ര വിദഗ്ദ്ധനാണ് എറിക് ബേൺ(1910 മേയ് 10 - 1970 ജൂലൈ 15), (ഇംഗ്ലീഷിൽ: Eric Berne). വിനിമയ അപഗ്രഥനം (Transactional Analysis) എന്ന മനഃശാസ്ത്ര വിശകലന രീതിയുടെ ഉപജ്ഞാതാവ് എന്ന നിലയിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ടി.എ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ട്രാൻസാക്ഷ്ണൽ അനാലിസിസിന് ഒരുപാട് ആരാധകർ ഉണ്ട്.[1] സംഭാവനകൾവ്യക്തിബന്ധങ്ങളിലെ വ്യക്തിസ്ഥാനത്തെ മൂന്നായി ബേൺ നിർണ്ണയിച്ചു: രക്ഷാകർത്താവ്, മുതിർന്നയാൾ, കുട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗതമായ ആശയവിനിമയത്തെ അദ്ദേഹം വിശകലനം ചെയ്തു. വ്യക്തിഗതമായ ആശയവിനിമയത്തെയാണ് ബേൺ വിനിമയം എന്ന് വിളിക്കുന്നത്. നിത്യജീവിതത്തിൽ നിരന്തരമായി ആവർത്തിക്കപ്പെടുന്ന വിനിമയമാതൃകകളുണ്ടെന്ന് ബേൺ സിദ്ധാന്തിച്ചു. അവയെ അദ്ദേഹം കളി(Games)യെന്നു വിളിച്ചു.[അവലംബം ആവശ്യമാണ്] വിനിമയവിശകലനം1950ലാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ടി.എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ട്രാൻസാക്ഷണൽ അനാലിസിസ് എന്ന സംജ്ഞ ഉപയോഗിക്കാൻ തുടങ്ങിയത്. ഇതിനകം കളിയെ ആധാരമാക്കിയുള്ള ഒരു സവിശേഷമായ മനോവിശ്ലേഷണ രീതിശാസ്ത്രമായി ഇത് ബേണും സഹപ്രവർത്തകരും ചേർന്ന് വികസിപ്പിച്ചിരുന്നു. ഈ രീതിശാസ്ത്രം പിന്തുടരുന്നവരുടെ സംഘം 1964ൽ ഇന്റർനാഷണൽ ട്രാൻസാക്ഷണൽ അനാലിസിസ് അസോസിയേഷൻ നിലവിൽ വന്നു. എങ്കിലും മനോവിശ്ലേഷകരിൽ ഭൂരിഭാഗവും ഈ വിശ്ലേഷണരീതി അവഗണിക്കുകയാണ്. 1960ൽ ബേണിന്റെ പഠനങ്ങളെ ആധാരമാക്കിയുള്ള സാങ്കേതികപ്രബന്ധങ്ങളും പൊതുവായനയ്ക്കുള്ള ലേഖനങ്ങളും പ്രകാശിപ്പിക്കപ്പെട്ടു. സംഘടനകളുടേയും സംഘങ്ങളുടേയും ഘടനയും ചലനരീതിയും (Structures and Dynamics of Organizations and Groups) എന്ന അദ്ദേഹത്തിന്റെ പ്രബന്ധം 1963ൽ പ്രകാശിതമായി. വ്യക്തിഗതമായ വിശ്ലേഷണത്തിനപ്പുറം സംഘങ്ങളുടേയും സമൂഹത്തിന്റേയും ആശയവിനിമയത്തെ മേല്പറഞ്ഞ രീതിശാസ്ത്രം അവലംബിച്ച് പഠിക്കുന്ന ഈ പ്രബന്ധം ഒരു നാഴികക്കല്ലാണ്. ഗേംസ് പീപ്പിൾ പ്ലേ എന്ന ബേണിന്റെ പുസ്തകം 1964ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. നിത്യജീവിതത്തിലെ സാഹചര്യവും സന്ദർഭവും വിശകലനവിധേയമാകുന്ന ഈ പുസ്തകം വില്പനയിൽ ബെസ്റ്റ്സെല്ലറാവുകയും ഇദ്ദേഹം പ്രശസ്തനാവുകയും ചെയ്തു. നിത്യജീവിതത്തിലെ കളികളെ ആധാരമാക്കിയുള്ള ഈ പുസ്തകത്തിന്റെ അദ്ധ്യായങ്ങളുടെ ശീർഷകം കളിപ്പേരുകളെപ്പോലുള്ളവയായിരുന്നു. ഒരു ഉദാഹരണം Now I've got you you son of a bitch. കൃതികൾ
അവലംബം
|
Portal di Ensiklopedia Dunia