എൻ.എ. നസീർഒരു വന്യജീവി ഫോട്ടോഗ്രാഫറാണ് എൻ.എ. നസീർ.[1] മലയാളത്തിലെ പ്രമുഖ മാസികകളിലും സാങ്ച്വറി ഏഷ്യ, ഹോൺബിൽ, ഫ്രണ്ട് ലൈൻ, ഔട്ട് ലുക്ക്, ട്രാവലർ മുതലായ പ്രസിദ്ധീകരണങ്ങളിലും, വന്യജീവികളെക്കുറിച്ച് ഫോട്ടോ സഹിതം അനുഭവക്കുറിപ്പുകൾ എഴുതുന്നു. പ്രകൃതി നശീകരണത്തിനെതിരായി ഇദ്ദേഹം എഴുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ജീവിതരേഖ1962 ജൂൺ 10 ന് എറണാകുളം ജില്ലയിലെ പള്ളിപ്പുറത്ത് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ആയോധനകലകളായ തായ്ചി, ചികോങ്, കരാട്ടെ തുടങ്ങിയവയിലും , യോഗ, തൈഡോ, ഉപാസ്വ മെഡിറ്റേഷൻ എന്നിവയിലും പ്രാവീണ്യം നേടി. 35 വർഷമായി കേരളത്തിലെ വനമേഖലയിൽ നിരന്തരം യാത്ര ചെയ്തുകൊണ്ടിരിക്കുന്നു. മുംബൈ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ആജീവനാന്ത അംഗം. നേച്ചർ കൺസർവേഷൻ സൊസൈറ്റി ഓഫ് ഫോട്ടോഗ്രാഫേഴ്സ്, നേച്ചർ കൺസർവേഷൻ ആന്റ് മാർഷ്യൽ ആർട്സ് എന്നീ സംഘടനകളൂടെ സ്ഥാപകൻ. പിതാവ് അബ്ദുൾ കരീം. മാതാവ് ബീവി ടീച്ചർ. പ്രശസ്തലേഖനങ്ങളുടേയും അപൂർവ്വങ്ങളായ വന്യജീവിഫോട്ടോഗ്രാഫുകളുടേയും സമാഹാരമായ , കാടും ഫോട്ടോഗ്രാഫറും എന്ന കൃതി 2011 ഏപ്രിലിൽ കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുകയും,[2] നാലുമാസത്തിനകം അത് വിറ്റഴിയുകയും ചെയ്തു[3].കാടനുഭവങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകമാണ് കാടിനെ ചെന്നു തൊടുമ്പോൾ (2014) ഫോട്ടോഗ്രാഫിഇദ്ദേഹത്തിന് മരണം മുന്നിൽ കണ്ട അവസരങ്ങളുണ്ടായിട്ടുണ്ട്.[4] ഇദ്ദേഹം കാട്ടിൽ ഫോട്ടോയെടുക്കാൻ പോയതിനിടെ ചന്ദനക്കൊള്ളക്കാരെ പിടികൂടിയിട്ടുണ്ട്.[5] പുസ്തകങ്ങൾ
പുരസ്കാരങ്ങളും അംഗീകാരങ്ങളും
ചിത്രശാലഅവലംബം
പുറത്തേക്കുള്ള കണ്ണികൾN. A. Naseer എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia