എൻ.പി. മൊയ്തീൻ
മുതിർന്ന കോൺഗ്രസ് നേതാവും അഞ്ചും ആറും കേരള നിയമസഭകളിലെ അംഗവുമായിരുന്നു എൻ.പി. മൊയ്തീൻ. കെ.പി.സി.സി. നിർവാഹകസമിതി അംഗമായിരുന്നു.[1] ജീവിതരേഖസ്വാതന്ത്ര്യസമരസേനാനി എൻ.പി. അബുവിന്റെയും ഇമ്പിച്ചി പാത്തുമ്മയുടെയും മകനായി 1940 ജൂലായ് 29ന് കോഴിക്കോട്ടു ജനിച്ചു. സാഹിത്യകാരൻ എൻ.പി. മുഹമ്മദിന്റെ സഹോദരനാണ്. വിദ്യാർഥിസംഘടനയിലൂടെ പൊതുരംഗത്തെത്തി. കെ. എസ്. യു സ്ഥാപക നേതാക്കളിൽ ഒരാളാണ്. വിമോചനസമരസമിതി കൺവീനർമാരിലൊരാളായിരുന്നു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും 11 വർഷം കോഴിക്കോട് ഡി.സി.സി. പ്രസിഡന്റായും പ്രവർത്തിച്ചു. 1974ൽ എ.കെ.ആന്റണി കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോൾ ജനറൽ സെക്രട്ടറി എൻ.പി.മൊയ്തീനായിരുന്നു. 1976ൽ വീക്ഷണം കമ്പനി രൂപീകരിച്ചപ്പോൾ കെ. കരുണാകരൻ, സി .എം സ്റ്റീഫൻ എന്നിവർക്കൊപ്പം ഡയറക്ടറായി. 1980-ൽ കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ്. പ്ലാൻറേഷൻ കോർപ്പറേഷൻ ചെയർമാൻ പദവിയടക്കം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. [2] 2015 സെപ്റ്റംബർ 11 ന് അന്തരിച്ചു. തിരഞ്ഞെടുപ്പുകൾ
അവലംബം
പുറം കണ്ണികൾ |
Portal di Ensiklopedia Dunia